വേട്ടയ്യൻ റിലീസിന് കുറച്ചു ദിവസങ്ങൾ കൂടിയേ ബാക്കിയുള്ളൂ. രജിനികാന്ത്, അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ തുടങ്ങി വൻതാര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. രജിനികാന്തിന്റെ ഭാര്യ താരയായാണ് മഞ്ജു ചിത്രത്തിലെത്തുക. ഇപ്പോഴിതാ സൂപ്പർ സ്റ്റാറിനും ബിഗ് ബിയ്ക്കുമൊപ്പമുള്ള ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മഞ്ജു.
ചുവന്ന സാരിയിൽ തലൈവർക്കൊപ്പം വീടിന്റെ പടിവാതിലിലിരുന്ന് ചായ കുടിക്കുന്ന ചിത്രമാണ് ഒന്ന്. രജിനിക്കും അമിതാഭ് ബച്ചനുമൊപ്പമുള്ള ചിത്രമാണ് മറ്റൊന്ന്. നിരവധി പേരാണ് മഞ്ജുവിന്റെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഫഹദ് ഫാസില്‍, ദുഷാര വിജയന്‍, റാണ ദഗുബതി, റിതിക സിങ്, കിഷോര്‍, ജിഎം സുന്ദര്‍, രോഹിണി, രമേശ് തിലക്, റാവോ രമേശ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രജിനിയുടെ വില്ലനായി നടൻ സാബു മോനും ചിത്രത്തിലുണ്ട്. തമിഴ്, തെലുഗു, ഹിന്ദി, കന്നഡ ഭാഷകളില്‍ ഒക്‌ടോബര്‍ 10നാണ് ചിത്രം തിയറ്ററുകളിലെത്തുക. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസാണ് നിർമ്മാണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക