തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പുഷ്പ 2 വിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയായി. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ റിപ്പോർട്ടുകളും പ്രേക്ഷകർക്ക് നൽകുന്ന പ്രതീക്ഷയും ചെറുതല്ല. ഇപ്പോഴിതാ സിനിമ പ്രേക്ഷകരുടെ ആകാംക്ഷ കൂട്ടുന്നൊരു ചിത്രം പുറത്തുവന്നിരിക്കുകയാണ്. പുഷ്പ 2വിന്റെ സെറ്റില്‍ അപ്രതീക്ഷിത അതിഥിയായിയെത്തിയിരിക്കുകയാണ് സംവിധായകന്‍ എസ്എസ് രാജമൗലി.
സംവിധായകന്‍ സുകുമാറിനും ഛായാഗ്രാഹകനായ മിറോസ്ലാവ് കുബ ബ്രോസെക്കും ഒപ്പം നില്‍ക്കുന്ന രാജമൗലിയുടെ ചിത്രം നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് പുറത്തുവിട്ടത്. 'പുഷ്പയുടെ സെറ്റില്‍ നിന്നുള്ള ഒരു ഐക്കണിക്ക് ചിത്രം. ഇന്ത്യന്‍ സിനിമയുടെ അഭിമാനം എസ്എസ് രാജമൗലി, ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ മാസ് സിനിമയുടെ സെറ്റുകള്‍ സന്ദര്‍ശിച്ചപ്പോള്‍'- എന്ന് കുറിച്ചു കൊണ്ടാണ് മൈത്രി മൂവി മേക്കേഴ്സ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
‘സംവിധായകരുടെ ബാഹുബലി’ തന്റെ സെറ്റിലെത്തി എന്ന് കുറിച്ചുകൊണ്ടാണ് സുകുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ സന്തോഷം പങ്കുവച്ചിരിക്കുന്നത്. ”പുഷ്പ 2 വിന്റെ സെറ്റില്‍ വച്ച് രാജമൗലി ഗാരുവിനെ കാണാന്‍ കഴിഞ്ഞത് മറക്കാനാവാത്തൊരു അനുഭവമായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം സെറ്റിനെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കി” എന്നാണ് ചിത്രം പങ്കുവച്ച് സുകുമാര്‍ കുറിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇതോടെ പുഷ്പ 2വില്‍ അല്ലു അര്‍ജുനൊപ്പം രാജമൗലിയും എത്തുമോ എന്നാണ് ആരാധകർക്കിടയിലെ ചർച്ച. കൽക്കിയിലെ രാജമൗലിയുടെ അതിഥി വേഷത്തിന് പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക