'അജിത് കുമാർ റേസിങ്'; ടീമിനെ പ്രഖ്യാപിച്ച് തല, ട്രാക്കിൽ ചീറിപ്പായാനൊരുങ്ങി താരം

ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും റേസിങ് ട്രാക്കിലേക്ക് തിരിച്ചെത്തുകയാണ് അജിത്.
Ajith Kumar Racing
അജിത്എക്സ്
Published on
Updated on

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട 'തല'യാണ് അജിത് കുമാർ. അഭിനയം പോലെ തന്നെ വാഹനങ്ങളോടും റേസിങ്ങിനോടുമുള്ള അദ്ദേഹത്തിന്റെ ഇഷ്ടം പ്രേക്ഷകർക്ക് അറിയാവുന്നതാണ്. പല റേസിങ്ങുകളിലും പങ്കെടുക്കുന്ന അജിത്തിന്റെ ഫോട്ടോകളും വിഡിയോകളും സോഷ്യൽ മീഡിയയിൽ തരം​ഗമായി മാറാറുണ്ട്.

ഡ്യൂപ്പിനെ ഉപയോ​ഗിക്കാതെയാണ് സിനിമയിലും അജിത് ബൈക്ക്, കാർ ചേസിങ് സീനുകൾ ചെയ്യുന്നത്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും റേസിങ് ട്രാക്കിലേക്ക് തിരിച്ചെത്തുകയാണ് അജിത്. വരാനിരിക്കുന്ന യൂറോപ്യൻ റേസിങ് സീസണിലൂടെയാണ് അജിത് തിരിച്ചെത്തുന്നത്. 'അജിത് കുമാർ റേസിങ്' എന്നൊരു ടീമും താരം പ്രഖ്യാപിച്ചു കഴിഞ്ഞു. തലയുടെ മാനേജർ കൂടിയായ സുരേഷ് ചന്ദ്രയാണ് വിവരം പങ്കുവച്ചിരിക്കുന്നത്.

ഫാബിയൻ ഡഫിയക്‌സ് ആണ് അജിത് കുമാർ റേസിങ്ങിന്റെ ഔദ്യോഗിക ഡ്രൈവർ. ദേശീയ മോട്ടോർസൈക്കിൾ ചാംപ്യൻഷിപ്പിലൂടെയാണ് അജിത് റേസിങ്ങിലേക്ക് കടന്നു വരുന്നത്. പിന്നീട് ദേശീയ സിംഗിൾ-സീറ്റർ റേസിങ് ചാംപ്യൻഷിപ്പ്, ഏഷ്യൻ ഫോർമുല ബിഎംഡബ്ല്യു ചാംപ്യൻഷിപ്പ്, ബ്രിട്ടീഷ് ഫോർമുല 3 ചാംപ്യൻഷിപ്പ് തുടങ്ങിയവയിൽ പങ്കെടുത്തിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Ajith Kumar Racing
'പാവം കന്നഡക്കാരി പെൺകുട്ടിയെ നോവിച്ച് ഡിവോഴ്സ് ചെയ്തു'; ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖകൾ

അടുത്തിടെ റേസിങ്ങിൽ സജീവമാകുന്നതിന്റെ ഭാ​ഗമായി അജിത് സിനിമയിൽ നിന്ന് ഇടവേളയെടുക്കാൻ ഒരുങ്ങുകയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ വന്നിരുന്നു. വിടാമുയർച്ചിയാണ് താരത്തിന്റേതായി പുറത്തുവരാനുള്ള ചിത്രം. ഡിസംബറിലാണ് ചിത്രം റിലീസിനെത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com