ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിലെ നടൻമാർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പുറത്തുവന്നത്. സിനിമാ മേഖലയിൽ തങ്ങൾക്ക് നേരിടേണ്ടി വന്ന പീഡനങ്ങളേക്കുറിച്ച് തുറന്നു പറഞ്ഞ് പല നടിമാരും രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ മറ്റ് സിനിമാ ഇൻഡസ്ട്രികളിലും ജസ്റ്റിസ് ഹേമ കമ്മിറ്റി പോലെയുള്ള കമ്മിറ്റി രൂപീകരിക്കേണ്ടത് ആവശ്യമാണെന്ന് പറയുകയാണ് നടി പ്രിയ മണി.
ഐഐഎഫ്എ ഉത്സവം 2024 ഗ്രീൻ കാർപെറ്റിൽ വച്ച് പിടിഐയോട് സംസാരിക്കുകയായിരുന്നു നടി. "മറ്റു സിനിമാ മേഖലകളിലും, മറ്റെല്ലാ ജോലിസ്ഥലങ്ങളിലും ഇത്തരത്തിലുള്ള കൂടുതൽ കമ്മിറ്റികൾ വേണം. ജോലി സ്ഥലത്ത് നിങ്ങൾ സുരക്ഷിതരല്ലെങ്കിൽ തൊഴിലുടമകൾ എന്താണ് ചെയ്യുന്നത്?. ഇതെല്ലാം പണ്ടുമുതലേ നടക്കുന്ന കാര്യങ്ങളാണ്. ചിലർ അതേക്കുറിച്ച് തുറന്നുപറയും, ചിലർ പറയില്ല.
ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷം, മുൻപ് നടന്ന കാര്യങ്ങളേക്കുറിച്ച് ആളുകൾക്ക് എന്താണ് പറയാനുള്ളത് എന്ന കാര്യവും വായിച്ചിരുന്നു. മറ്റ് ഇൻഡസ്ട്രികളിലും ഇത്തരം കമ്മിറ്റികൾ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. തങ്ങൾക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങളേക്കുറിച്ച് ആളുകൾ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു"- പ്രിയ മണി പറഞ്ഞു.
മൈതാൻ, ആർട്ടിക്കിൾ 370 എന്നീ തന്റെ ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യത ലഭിച്ചതിൽ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി. ഒരുപാട് ആളുകൾ നെഗറ്റീവ് അഭിപ്രായം പറഞ്ഞ ചിത്രമായിരുന്നു ആർട്ടിക്കിൾ 370. പക്ഷേ അതെല്ലാം മറികടന്നാണ് ചിത്രം മികച്ച പ്രതികരണം നേടിയത്. ആർട്ടിക്കിൾ 370 ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുക്കപ്പെടാതിരുന്നതിനേക്കുറിച്ചും താരം സംസാരിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
"അത് കുഴപ്പമില്ല. പട്ടികയിൽ ഇടം പിടിക്കുന്നത് തന്നെ വലിയ കാര്യമാണ്. കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് ഓസ്കറില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടു"- പ്രിയ മണി കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക