ബോളിവുഡിലെ ഏറ്റവും വലിയ താര കുടുംബത്തിലെ അംഗം. ഇന്ന് കപൂര്‍ കുടുംബത്തിലെ ഏറ്റവും താരമൂല്യമുള്ള നടനാണ് രണ്‍ബീര്‍ കപൂര്‍. താരം എന്നതിനപ്പുറം മികച്ച അഭിനേതാവ് എന്ന നിലയിലാണ് രണ്‍ബീര്‍ സിനിമാപ്രേമികളുടെ മനം കവര്‍ന്നിട്ടുള്ളത്. ബധിരനും മൂകനുമായ ബര്‍ഫിയായാലും തന്റെ പപ്പയ്ക്കുവേണ്ടി യുദ്ധത്തിന് ഇറങ്ങുന്ന വിജയ് ആയാലും രണ്‍ബീറിന്റെ കയ്യില്‍ ഭദ്രമാണ്. അനിമലിന്റെ സൂപ്പര്‍ വിജയത്തോടെ ബോളിവുഡിലെ മുന്‍നിരയില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് താരം. ഇന്ന് 42ാം പിറന്നാള്‍ ആഘോഷിക്കുകയാണ് താരം. രണ്‍ബീര്‍ ഗംഭീരമാക്കിയ അഞ്ച് സിനിമകള്‍ പരിചയപ്പെടാം.
വ്യത്യസ്തമായ ഒരു പ്രണയകഥ പറയുന്ന മനോഹരമായ ചിത്രമാണ് ബര്‍ഫി. 2012ല്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് അനുരാഗ് ബസു ആണ്. ടൈറ്റില്‍ വേഷത്തിലാണ് രണ്‍ബീര്‍ ചിത്രത്തിലെത്തിയത്. കൂടാതെ പ്രിയങ്ക ചോപ്ര, ഇലിയാന ഡിക്രൂസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ബധിരനും മൂകനുമായ ബര്‍ഫിയുടെ ജീവിതവും പ്രണയവുമാണ് ചിത്രത്തില്‍ പറയുന്നത്. ഓട്ടിസ്റ്റിക് ആയ ജില്‍മില്‍ എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിച്ചത്. 35 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം 175 കോടിക്ക് മേലെയാണ് നേടിയത്.
ഇന്നും ഏറെ ആരാധകരുള്ള സിനിമയാണ് വേക്ക് അപ് സിദ്. 2009ല്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് അയന്‍ മുഖര്‍ജിയാണ്. ഏറെ കഴിവുറ്റവനും എന്നാല്‍ അതിലേറെ അലസനുമായ സിദ് എന്ന കോളജ് വിദ്യാര്‍ഥിയുടെ വേഷത്തിലാണ് രണ്‍ബീര്‍ ചിത്രത്തില്‍ എത്തിയത്. തന്റെ സ്വപ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് മുന്നേറുന്ന സിദ്ദിന്റെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. കൊങ്കണ സെന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തിയത്.
ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം. രാജ്കുമാര്‍ ഹിറാനിയാണ് ചിത്രം സംവിധാനം ചെയ്തത്. സഞ്ജയ് ദത്തിന്റെ സൂക്ഷ്മ ചലനങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള രൺബീറിന്റെ പകര്‍ന്നാട്ടത്തിനാണ് സിനിമാപ്രേമികള്‍ സാക്ഷിയായത്. നടന്റെ വിവിധ പ്രായത്തിലെ കഥ പറയുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് രണ്‍ബീര്‍ എത്തിയത്. വമ്പന്‍ വിജയമായിരുന്നു ചിത്രം. 96 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 587 കോടി രൂപയാണ് നേടിയത്.
രണ്‍ബീറിനെ നായകനാക്കി ഇംതിയാസ് അലി സംവിധാനം ചെയ്ത ചിത്രം. ചിത്രത്തില്‍ റോക്ക്‌സ്റ്റാറിന്റെ വേഷത്തിലാണ് രണ്‍ബീര്‍ എത്തിയത്. ജനാര്‍ദന്‍ ജഖര്‍ എന്ന കോളജ് വിദ്യാര്‍ഥിയില്‍ നിന്ന് ലോകപ്രശസ്തനായ റോക്ക്‌സ്റ്റാറിലേക്കുള്ള വളര്‍ച്ചയാണ് ചിത്രം പറയുന്നത്. ജനാര്‍ദന്റെ പ്രണയവും സംഗീത ജീവിതം നിറഞ്ഞു നില്‍ക്കുന്നതാണ് ചിത്രം. റോക്ക്‌സ്റ്റാറില്‍ ഗംഭീര പ്രകടനമാണ് രണ്‍ബീര്‍ കാഴ്ചവെച്ചത്. കള്‍ട്ട് സ്റ്റാറ്റസിലേക്ക് ഉയര്‍ന്ന ചിത്രത്തിന് ഇപ്പോഴും ആരാധകര്‍ ഏറെയാണ്.
തിയറ്ററില്‍ വമ്പന്‍ വിജയമാവുകയും അതിനൊപ്പം രൂക്ഷ വിമര്‍ശനം നേരിടുകയും ചെയ്ത ചിത്രമാണ് അനിമല്‍. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ ഡ്രാമയാണ്. എന്തും ചെയ്യാന്‍ മടിയില്ലാത്ത ക്രൂരനായ രണ്‍വിജയ് എന്ന കഥാപാത്രത്തെയാണ് രണ്‍ബീര്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. രണ്‍ബീറിന്റെ പ്രകടനം തന്നെയായിരുന്നു ചിത്രത്തിന്റെ നെടുംതൂണ്‍. രണ്‍ബീറിന്റെ കരിയറിലെ ഏറ്റവും പണം വാരിയ ചിത്രം ഇതാണ്. 100 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 917 കോടിക്ക് മേലെയാണ് കളക്റ്റ് ചെയ്തത്. ചിത്രത്തില്‍ നിറഞ്ഞു നിന്ന വയലന്‍സും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുംമാണ് വിമര്‍ശനത്തിന് ഇരയായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക