സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയാണ് ബോഗയ്ൻവില്ലയിലെ സ്തുതി ഗാനം. ജ്യോതിർമയിയുടേയും കുഞ്ചാക്കോ ബോബന്റേയും സൂപ്പർ ഡാൻസിനൊപ്പം എത്തിയ ഗാനം വളരെ പെട്ടെന്നാണ് ആരാധകരുടെ മനം കവർന്നത്. ഇപ്പോൾ സ്തുതി പാട്ടുമായി എത്തിയിരിക്കുകയാണ് ഡോ ദിവ്യ എസ് അയ്യർ ഐഎഎസ്.
ഇൻസ്റ്റഗ്രാമിലൂടെയാണ് സ്തുതി പാട്ട് വിഡിയോ ദിവ്യ പങ്കുവച്ചത്. ഈ പാട്ടിനു ഉയിരേകിയവർക്കും സ്തുതി. ജ്യോതിർമയി എന്ന ജ്വാല. തുടർച്ചയായി കേട്ട് കൊണ്ടിരിക്കുകയാണ്.- എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നിരവധി പേരാണ് ദിവ്യയുടെ പാട്ടിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. നന്ദി പറഞ്ഞ് നടൻ കുഞ്ചാക്കോ ബോബൻ ദിവ്യയുടെ വിഡിയോ ഷെയർ ചെയ്തു. കഴിഞ്ഞ ദിവസമാണ് സ്തുതി പുറത്തെത്തിയത്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ബോഗയ്ൻവില്ലയിലെ ഗാനം ഒരുക്കിയത് സുശീൽ ശ്യാം ആണ്. വിനായക് ശശികുമാർ ആണ് ‘സ്തുതി’ക്ക് വരികൾ കുറിച്ചത്. മേരി ആൻ അലക്സാണ്ടറും സുശീലും ചേർന്നാണ് പാട്ട് പാടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക