രജിനികാന്തിന് പിന്നാലെ വിജയ്ക്കൊപ്പവും? ദളപതി 69 ൽ മഞ്ജു വാര്യരും, സൂചന നൽകി താരം

എച്ച് വിനോദ് സംവിധാനം ചെയ്ത് അജിത് നായകനായെത്തിയ തുനിവ് എന്ന ചിത്രത്തിൽ മഞ്ജു വാര്യരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
Manju Warrier, Vijay
ദളപതി 69 ൽ മഞ്ജു വാര്യരുംഫെയ്സ്ബുക്ക്
Published on
Updated on

ദളപതി 69 നായുള്ള കാത്തിരിപ്പിലാണ് വിജയ് ആരാധകർ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകർക്കിടയിൽ വൻ ഹൈപ്പും നേടിയിരുന്നു. ഇപ്പോഴിതാ മഞ്ജു വാര്യരും ചിത്രത്തിലുണ്ടാകുമെന്ന അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയ നിറയെ.

ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ എച്ച് വിനോദുമായി വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ച് മഞ്ജു വാര്യർ സൂചന നൽകിയതിന് പിന്നാലെയാണ് ദളപതി 69 ൽ താരമുണ്ടാകുമെന്ന തരത്തിൽ ഊഹാപോഹങ്ങൾ ഉയർന്നത്. എച്ച് വിനോദ് സംവിധാനം ചെയ്ത് അജിത് നായകനായെത്തിയ തുനിവ് എന്ന ചിത്രത്തിൽ മഞ്ജു വാര്യരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

അഭിമുഖത്തില്‍ എച്ച് വിനോദിനൊപ്പമുള്ള അനുഭവങ്ങള്‍ മഞ്ജു വാര്യർ പങ്കുവെച്ചിരുന്നു. വിനോദിന്‍റെ തിരക്കഥാ രചനയെയും മഞ്ജു പ്രശംസിച്ചിരുന്നു. തുനിവിന്റെ പ്രധാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് വിനോദ് പറഞ്ഞ ചില കാര്യങ്ങളും മഞ്ജു അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. അടുത്ത പ്രൊജക്ടിൽ കൂടുതൽ പെർഫോമൻസുള്ള ഒരു കഥാപാത്രം നൽകാമെന്ന് എച്ച് വിനോദ് തന്നോട്‌ പറഞ്ഞിരുന്നു എന്നായിരുന്നു മഞ്ജു പറഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Manju Warrier, Vijay
'പ്രഭാസ് ഗംഭീര നടൻ, ഞാന്‍ പറഞ്ഞത് കഥാപാത്രത്തെക്കുറിച്ച്': ജോക്കര്‍ വിവാദത്തില്‍ അർഷാദ് വാർസി

ഇതിന് പിന്നാലെയാണ് ദളപതി 69 ൽ മഞ്ജുവും ഉണ്ടാകുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നത്. എന്നാൽ മഞ്ജു വാര്യരോ ചിത്രത്തിൻ്റെ നിർമ്മാതാക്കളോ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രജിനികാന്തിനൊപ്പം അഭിനയിച്ച വേട്ടയ്യനാണ് മഞ്ജു വാര്യരുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഒക്ടോബർ പത്തിനാണ് ചിത്രം റിലീസ് ചെയ്യുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com