തിയറ്ററില്‍ വമ്പന്‍ വിജയമായി മാറിയ ചിത്രമാണ് കല്‍ക്കി 2898 എഡി. ചിത്രത്തിലെ പ്രഭാസിന്റെ അഭിനയത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ബോളിവുഡ് നടന്‍ അർഷാദ് വാർസിയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഇപ്പോള്‍ അതില്‍ വിശദീകരണവുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. തന്റെ വാക്കുകള്‍ തെറ്റായിട്ടാണ് എടുത്തത് എന്നാണ് നടന്‍ പറഞ്ഞത്.
എല്ലാവര്‍ക്കും അവരുടേതായ ചിന്താഗതിയുണ്ടാകും. അത് തുറന്നു പറയാനും ഇഷ്ടമായിരിക്കും. ഞാന്‍ ആ കഥാപാത്രത്തേക്കുറിച്ചാണ് പറഞ്ഞത്. അല്ലാതെ ആളെക്കുറിച്ചല്ല. പ്രഭാസ് മികച്ച നടനാണ്. പലപ്പോഴും അദ്ദേഹം അത് തെളിയിച്ചിട്ടുള്ളതുമാണ്. നമുക്ക് അത് അറിയാം. പക്ഷേ നല്ല നടന് മോശം കഥാപാത്രം നല്‍കുന്നത് പ്രേക്ഷകരുടെ നെഞ്ചുലക്കും.- അർഷാദ് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പ്രഭാസ് ജോക്കറിനെപ്പോലെ ആയിരുന്നു എന്നാണ് നടന്‍ പറഞ്ഞത്. താന്‍ മാഡ് മാക്‌സ് കാണാന്‍ ആഗ്രഹിച്ചാണ് പോയത്. മെല്‍ ഗിബ്‌സണിനെ കാണാനാണ് ഞാന്‍ ആഗ്രഹിച്ചത്. എന്താണ് നിങ്ങള്‍ എടുത്തുവെച്ചത്. എന്തിനാണ് സംവിധായകര്‍ ഇങ്ങനെ ചെയ്യുന്നത്. എനിക്ക് ഒരിക്കലും മനസിലാകുന്നില്ല.- അര്‍ഷാദ് പറഞ്ഞു. അര്‍ഷാദിന്റെ വാക്കുകള്‍ പ്രഭാസ് ആരാധകരെ ചൊടിപ്പിക്കുകയായിരുന്നു. നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക