മലയാളി മോഡലും നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. സോഷ്യൽ മീഡിയയിലൂടെ ആരാധ്യ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ പങ്കുവച്ചത്. കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ഡാൻസ് കളിച്ചുമെല്ലാം ആർജിവി ആരാധ്യയുടെ പിറന്നാൾ ആഘോഷമാക്കുകയായിരുന്നു.
രാം ഗോപാൽ വർമയുടെ ഹൈദരാബാദുള്ള ഓഫിസിൽ വച്ചായിരുന്നു ആഘോഷം. ‘എന്റെ ഇത്തവണത്തെ പിറന്നാൾ മറക്കാൻ പറ്റാത്തതാക്കി മാറ്റിയതിന് റാമിന് നന്ദി.’- എന്ന അടിക്കുറിപ്പിലാണ് ആരാധ്യ വിഡിയോ പോസ്റ്റ് ചെയ്തത്. രാം ഗോപാൽ വർമയുടെ പുതിയ ചിത്രം സാരിയിലെ നായികയാണ് ആരാധ്യ. ചിത്രത്തിലെ നായകനും അണിയറ പ്രവർത്തകരുമെല്ലാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ശ്രീലക്ഷ്മി എന്നാണ് ആരാധ്യ ദേവിയുടെ യഥാർത്ഥ പേര്. സാരിയിലുള്ള ആരാധ്യയുടെ ഇൻസ്റ്റഗ്രാം റീൽ കണ്ടതിനു പിന്നാലെയാണ് സാരി എന്ന പേരിൽ സിനിമയെടുക്കാൻ രാം ഗോപാൽ വർമ തീരുമാനിക്കുന്നത്. രവി വർമ നിർമിച്ച് ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്യുന്ന ചിത്രം സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക