'മികച്ച, സൂപ്പർ നാച്ച്വറൽ ത്രില്ലർ'- ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം, ചരിത്രമെഴുതി 'വടക്കൻ'

പുരസ്കാരം നേടുന്ന ആദ്യ മലയാള ചിത്രം, കിഷോറും ശ്രുതി മേനോനുമാണ് പ്രധാന വേഷങ്ങളിലെത്തിയത്
'Vadakan' makes history
'വടക്കൻ' സിനിമയില്‍ നിന്ന്
Published on
Updated on

മേരിക്കയിലെ പ്രശസ്തമായ ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലിൽ ഇതാദ്യമായി മികച്ച സൂപ്പർ നാച്വറൽ ത്രില്ലർ ചിത്രമായി ചരിത്രം എഴുതി മലയാളത്തിൽ നിന്നൊരു ചിത്രം. സജീദ് എ സംവിധാനം ചെയ്ത'വടക്കൻ' എന്ന സിനിമയാണ് നേട്ടം സ്വന്തമാക്കിയത്. കിഷോറും ശ്രുതി മേനോനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ഓഫ് ബീറ്റ് സ്റ്റുഡിയോസാണ് സിനിമ നിർമിച്ചിരിക്കുന്നത്.

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഫ്രൈറ്റ് നൈറ്റ് ഫെസ്റ്റില്‍ കേരളത്തിൽ നിന്നൊരു ചിത്രം വിജയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. നേരത്തെ ഹൊറർ, ത്രില്ലർ, സയൻസ് ഫിക്ഷൻ സിനിമകൾ മാത്രമുള്ള ബ്രസ്സൽസ് ഇന്‍റർനാഷണൽ ഫന്‍റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിലേക്ക് 'വടക്കൻ' ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഈ മാസം 28നാണു ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവൽ നടന്നത്. 'വടക്കൻ'- 'ഹൃദ്യവും മനോഹരവുമായ ചിത്രമാണ്. ഛായാഗ്രഹണം ബ്രില്ല്യന്‍റാണ്. ഒപ്പം ശക്തമായ തിരക്കഥയും സംവിധാനവും അവിശ്വസനീയമായ പ്രകടനങ്ങളും!'- എന്നാണ് ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ കെൻ ഡാനിയെൽസ് ചിത്രത്തെ കുറിച്ച് പറഞ്ഞത്.

ലോക പ്രശസ്ത കാൻ ഫിലിം ഫെസ്റ്റിവലിൽ മാർഷെ ദു ഫിലിം 2024-ൽ ഹൊറർ, ഫാന്‍റസി സിനിമകൾക്കായുള്ള പ്രത്യേക വിഭാഗമായ ഫന്‍റാസ്റ്റിക് പവലിയനിൽ വടക്കന്‍റെ എക്സ്ക്ലൂസീവ്, ഇൻവൈറ്റ് ഒൺലി മാർക്കറ്റ് പ്രീമിയർ ഈ വർഷം ആദ്യം നടന്നിരുന്നു. സെലിബ്രിറ്റികളും ഹൊറർ സിനിമ പ്രേമികളും ബോളിവുഡ്, ഹോളിവുഡ് താരങ്ങളും പങ്കെടുത്ത ഗാല സ്ക്രീനിങ്ങിൽ 7 സിനിമകളിൽ ഒന്നായാണ് വടക്കൻ തെരഞ്ഞെടുക്കപ്പെട്ടത്. റസൂൽ പൂക്കുട്ടി, കീക്കോ നകഹര, ബിജിബാൽ, ഉണ്ണി ആർ എന്നിവർ അണിയറയിൽ ഒരുമിച്ച 'വടക്കൻ' ഈ വിഭാഗത്തിൽ ഇടം നേടിയ ഏക മലയാള ചിത്രവുമാണ്.

പ്രശസ്ത ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസ്, ഹോളിവുഡിൽ നിന്നുള്ള വെർച്വൽ പ്രൊഡക്ഷൻ എക്സ്പെർട്ട് ഗബ്രിയേൽ സെബാസ്റ്റ്യൻ റയീസ് തുടങ്ങിയവർ കാനിൽ ചിത്രം കണ്ട് മികച്ച പ്രതികരണം അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഈ സിനിമയുടെ ഓരോ നിമിഷവും ഞാൻ നന്നായി ആസ്വദിച്ചു, ഏറെ ആകർഷകവും മനോഹരമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്, മാത്രമല്ല ചിത്രം കണ്ട് കഴിയുമ്പോള്‍ എന്‍റേതായ വ്യാഖ്യാനങ്ങൾക്കും നിഗമനങ്ങൾക്കും ചിത്രം ഇടം നൽകുന്നുണ്ട്. ഇതിൽ അഭിനയിച്ചിരിക്കുന്നവരെല്ലാം അതിശയിപ്പിച്ചു. സംവിധാനം കൈയടക്കമുള്ളതായിരുന്നു. ചില രംഗങ്ങൾ ഉള്ളിൽ തറയ്ക്കുന്നതായിരുന്നു. പ്രത്യേകിച്ച്, സിനിമയിലെ അവസാന ഷോട്ട്, എന്നെ ശരിക്കും ഞെട്ടിച്ചു. ഒരുപക്ഷേ ഞാൻ ഇതുവരെ സിനിമകളിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരവും സ്വാധീനമുള്ളതുമായ രംഗമാണിത്, കാനിൽ ഇത് അനുഭവിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്'- ജാക്വിലിൻ ചിത്രത്തെക്കുറിച്ച് വ്യക്തമാക്കി.

ദ്രാവിഡ പുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കിക്കൊണ്ട് ഡിജിറ്റൽ സാങ്കേതിക വിദ്യയും ഗ്രാഫിക്‌സും ശബ്‍ദ, ദൃശ്യ വിന്യാസങ്ങളുമെല്ലാമായിട്ടാണ് 'വടക്കൻ' ഒരുക്കിയത്. കേരളീയ പശ്ചാത്തലത്തിലാണെങ്കിലും ഹോളിവുഡിനെ വെല്ലുന്ന സാങ്കേതിക തികവാണ് ചിത്രത്തിനായി ഉപയോ​ഗിച്ചത്.

പുരാതന വടക്കേ മലബാറിലെ നാടോടിക്കഥകളുടെ കഥാതന്തുവിൽ ഒരുങ്ങുന്ന ഒരു സൂപ്പർ നാച്ചുറൽ ത്രില്ലറാണ് 'വടക്കൻ'. മലയാളം കൂടാതെ കന്നഡയിലേക്ക് മൊഴിമാറ്റിയും റിലീസിനായി ഒരുങ്ങുന്നുണ്ട്.

സജീദ് എ ആണ് സിനിമയുടെ സംവിധാനം. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ നിർവഹിച്ചത്. ജാപ്പനീസ് ഛായാഗ്രഹക കെയ്കോ നകഹാര ഛായാഗ്രഹണം ഒരുക്കുന്നു. ഉണ്ണി ആറിന്‍റേതാണ് തിരക്കഥയും സംഭാഷണങ്ങളും. ബിജിപാൽ സംഗീതം നൽകുന്നു. ആഗോളതലത്തിൽ ശ്രദ്ധേയയായ പാക് ഗായിക സെബ് ബംഗാഷ് ഒരു പ്രണയ ഗാനം 'വടക്കനി'ൽ ആലപിച്ചിട്ടുണ്ട്. ചിത്രം ഉടൻ കേരളത്തിലെ തിയേറ്ററുകളിൽ എത്തും.

'Vadakan' makes history
'എമര്‍ജന്‍സി'യില്‍ ചില ഭാ​ഗങ്ങൾ ഒഴിവാക്കാം, കട്ടുകൾക്ക് സമ്മതിച്ചു; സെന്‍സര്‍ ബോര്‍ഡിന് വഴങ്ങി കങ്കണ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com