നടന്‍ സുരേഷ് കൃഷ്ണയ്ക്ക് കണ്‍വിന്‍സിങ് സ്റ്റാര്‍ പട്ടം ചാര്‍ത്തിക്കൊടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. താരം അഭിനയിച്ച സിനിമകളിലെ കണ്‍വിന്‍സിങ് രംഗങ്ങളെല്ലാം ട്രോളില്‍ നിറയുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് സുരേഷ് കൃഷ്ണയുടെ ഒരു ലൊക്കേഷന്‍ വിഡിയോ ആണ്.
മരണമാസ് സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ളതാണ് വിഡിയോ. സിജു സണ്ണിയും രാജേഷ് മാധവനും ഉള്‍പ്പടെയുള്ളവര്‍ സുരേഷ് കൃഷ്ണയെ കണ്‍വിന്‍സ് ചെയ്യുന്നതാണ് വിഡിയോയില്‍. 'ചേട്ടാ സോഷ്യല്‍ മീഡിയയില്‍ കത്തി നില്‍ക്കുകയാണ്. കണ്‍വിന്‍സിങ് സ്റ്റാര്‍. അപ്പോള്‍ ചേട്ടന്‍ ഇവിടെ ഇരിക്ക് ഞങ്ങള്‍ ഇപ്പോള്‍ വരാം'. എന്ന് പറഞ്ഞ് അവര്‍ പോകുന്നതാണ് വിഡിയോ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ രസികന്‍ കമന്റുമായി എത്തുന്നത്. 'ചേട്ടന്‍ നന്നായി അഭിനയിച്ചൊ , ഞാന്‍ ശമ്പളവുമായിട്ട് വരാം. സുരേഷ്‌കൃഷ്ണ.ജെപിജി' എന്നാണ് ടൊവിനോ തോമസ് കുറിച്ചത്. മരണമാസ്, കണ്‍വിന്‍സിങ് എന്നീ ഹാഷ്ടാഗിലാണ് കമന്റ്. നടന്‍ ബിജു മേനോനും കമന്റുമായി എത്തിയ 'സുക്രി... നീ മരണമാസ്. എപ്പോഴും കണ്‍വിന്‍സ്ഡ്' എന്നാണ് താരം കുറിച്ചത്. ബേസില്‍ ജോസഫ്, കാളിദാസ് ജയറാം തുടങ്ങിയവരും വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക