'ഇതുപോലൊരു സിനിമ മുൻപ് ഉണ്ടായിട്ടില്ല, എൻ്റെ വേഷം കണ്ട് നിങ്ങൾ അത്ഭുതപ്പെടും'

തന്റെ ഐഡിയകൾ ബ്രില്യന്റായി അവതരിപ്പിക്കാൻ നാ​ഗ് അശ്വിന് കഴിവുണ്ട്.
Kalki 2898 AD
കൽക്കി 2898 എഡി പ്രീ റിലീസ് ഇവന്റിൽ നിന്ന്instagram
Updated on
1 min read

മഹാനടി എന്ന ചിത്രത്തിന് ശേഷം നാ​ഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൽക്കി 2898 എഡി. പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽ ഹാസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിൽ പ്രവർത്തിച്ചതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് താരങ്ങൾ. മുംബൈയിൽ വച്ച് കഴിഞ്ഞ ദിവസം നടന്ന കൽക്കി പ്രീ റിലീസ് ഇവന്റിലായിരുന്നു താരങ്ങളുടെ പ്രതികരണം. നടൻ റാണ ദ​ഗുബതിയായിരുന്നു ചടങ്ങിന്റെ അവതാരകനായെത്തിയത്.

"കൽക്കി 2898 എഡിയുടെ ഭാഗമാകാൻ കഴിഞ്ഞത് അഭിമാനകരമാണ്. തികച്ചും അതിശയകരമായ ഒരു അനുഭവമായിരുന്നു. ഇതിനു മുൻപ് ഇതുപോലൊരു സിനിമ ഉണ്ടായിട്ടില്ല. നാഗി ഈ കഥ എന്നോട് പറഞ്ഞപ്പോൾ ഞാൻ ശരിക്കും സർപ്രൈസായി. അവിശ്വസനീയമായ തരത്തിലാണ് ഇതിലെ ദൃശ്യങ്ങളെല്ലാം. ഇത്തരമൊരു ഫ്യൂച്ചറിസ്റ്റിക് പ്രൊജക്റ്റ് ഏറ്റെടുക്കുന്നത് ഒരു അത്ഭുതകരമായ അനുഭവമാണ്. സ്‌ക്രീനിലേക്ക് തൻ്റെ കാഴ്ചപ്പാട് ദൃശ്യവത്കരിക്കുന്നതിൽ അദ്ദേഹം നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. കൽക്കിയിലെ അനുഭവം ഞാനൊരിക്കലും മറക്കില്ല"- എന്നാണ് ചിത്രത്തേക്കുറിച്ച് അമിതാഭ് ബച്ചൻ പറഞ്ഞത്.

"എൻ്റെ ഗുരുവായ ബാലചന്ദർ ഗാരുവിനെപ്പോലെ സാധാരണക്കാരനായി കാണപ്പെടുന്ന ഒരു അസാധാരണ മനുഷ്യനാണ് സംവിധായകൻ നാഗ് അശ്വിൻ. തന്റെ ഐഡിയകൾ ബ്രില്യന്റായി അവതരിപ്പിക്കാൻ നാ​ഗ് അശ്വിന് കഴിവുണ്ട്. ഞാനിതിൽ മോശമാണ്, സിനിമയിലെ എൻ്റെ വേഷം കണ്ട് നിങ്ങൾ അത്ഭുതപ്പെടുമെന്ന്"- കമൽ ഹാസനും വ്യക്തമാക്കി.

"അമിതാഭ് ബച്ചൻ, കമൽ ഹാസൻ തുടങ്ങിയ ഇതിഹാസ താരങ്ങൾക്കൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം പോലെയായിരുന്നു. രാജ്യം മുഴുവൻ അറിയപ്പെടുന്ന ആദ്യത്തെ നടനാണ് അമിതാഭ് ബച്ചൻ. കമൽ സാറിൻ്റെ സാഗര സംഗമം കണ്ടതിന് ശേഷം ഞാൻ അമ്മയോട് കമൽ ഹാസനെപ്പോലെ വസ്ത്രം ധരിക്കണമെന്ന് പറയുമായിരുന്നു. അങ്ങനെയുള്ള ഇതിഹാസങ്ങൾക്കൊപ്പം അഭിനയിക്കുന്നത് അവിശ്വസനീയമാണ്. ദീപികയ്‌ക്കൊപ്പമുള്ള അഭിനയവും മികച്ച അനുഭവമായിരുന്നു"- പ്രഭാസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Kalki 2898 AD
അതീവ ​ഗ്ലാമറസ്സായി ആരാധ്യ! 'സാരി'യിലെ വാട്ടറിങ് ഡാൻസ് പുറത്തുവിട്ട് ആർജിവി; രൂക്ഷ വിമർശനം

"കൽക്കി 2898 എഡി ഒരു വിസ്മയകരമായ അനുഭവമാണ്. സംവിധായകൻ നാഗിയുടെ മാജിക് ആണിത്. ഒരു പ്രൊഫഷണൽ അഭിനേതാവെന്ന നിലയിൽ എനിക്ക് ഇത് മികച്ച അനുഭവമായിരുന്നു. നാഗി ഒരു പ്രതിഭയാണ്. അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകളും വളരെ വ്യക്തമാണെ"ന്നാണ് ചിത്രത്തേക്കുറിച്ച് ദീപിക പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com