മൃഗങ്ങളെ കേന്ദ്ര കഥാപാത്രമാക്കിയും വളർത്തു മൃഗങ്ങളുടെ സ്നേഹത്തെ പ്രകീർത്തിച്ചുമൊക്കെ ധാരാളം സിനിമകൾ പുറത്തുവന്നിട്ടുണ്ട്. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള മനോഹരമായ ബന്ധം കാണിക്കുന്ന സിനിമകൾ പലപ്പോഴും ഹൃദയസ്പർശിയും വൈകാരികമായി നമ്മളെ തൊട്ടുണർത്തുന്നതുമായിരിക്കും. മൃഗങ്ങൾക്ക് മനുഷ്യരോടുള്ള അടങ്ങാത്ത സ്നേഹം, വിശ്വാസം, സൗഹൃദം എല്ലാം തുറന്നു കാണിക്കുന്ന ഒട്ടേറെ സിനിമകൾ വിവിധ ഭാഷകളിൽ പുറത്തിറങ്ങിയിട്ടുണ്ട്. ഈ അടുത്തകാലത്തായി പുറത്തിറങ്ങിയ അത്തരത്തിലുള്ള ചില സിനിമകളിലൂടെ ഒന്ന് കടന്നു പോയാലോ.
1987 ൽ പുറത്തിറങ്ങിയ ജാപ്പനീസ് ചിത്രമായ ഹാചികോ മോണോഗതാരിയുടെ റീമേക്ക് ആയിരുന്നു ഈ ചിത്രം. 1923-1935 കാലഘട്ടത്തിൽ ജപ്പാനിൽ ജീവിച്ചിരുന്ന ഹാചികോ എന്ന നായയുടെ യഥാർത്ഥ ജീവിത കഥയാണ് ചിത്രം പറയുന്നത്. 2009 ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ലാസെ ഹാൾസ്ട്രോം ആയിരുന്നു. മരിച്ചുപോയ ഉടമയ്‌ക്കായി റെയിൽവേ സ്റ്റേഷനിൽ എല്ലാ ദിവസവും കാത്തിരിക്കുന്ന വിശ്വസ്തനായ നായയുടെ ജീവിതമാണ് ചിത്രം പറഞ്ഞത്.
തട്ടിക്കൊണ്ടുപോയ രണ്ട് കുട്ടികളെ രക്ഷിക്കാൻ സഹായിക്കുന്ന തെരുവ് നായയുടെ കഥയാണ് ബെൻജി. ബെൻജിയെന്ന നായക്കുട്ടിയുടെ ബുദ്ധിയും ഓമനത്തവുമൊക്കെ അവനെ എല്ലാവരുടേയും പ്രിയങ്കരനാക്കുന്നു. ബ്രാൻഡൻ ക്യാമ്പാണ് ചിത്രം സംവിധാനം ചെയ്തത്.
ജീവിതത്തിൽ തനിച്ചായിപ്പോയ ഒരു യുവാവും അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന നായയും തമ്മിലുള്ള സ്നേഹമാണ് ചിത്രം പറയുന്നത്. മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വളരെ മനോഹരമായി പകർത്തിയിരിക്കുന്ന ഒരു ചിത്രം കൂടിയാണിത്. കിരൺരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ രക്ഷിത് ഷെട്ടിയായിരുന്നു നായകൻ.
മൃഗങ്ങളുടെ അവകാശങ്ങളും അവരോടുള്ള ക്രൂരതയുമൊക്കെ തുറന്നുകാട്ടിയ സിനിമയായിരുന്നു ലകഡ്ബാഗ്ഗ. നിയമവിരുദ്ധമായ മൃഗകടത്തും സിനിമ ചർച്ച ചെയ്യുന്നുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ അർജുനും അവന്റെ വളർത്തുനായയുമായുള്ള ബന്ധവും വിക്ടർ മുഖർജി സംവിധാനം ചെയ്ത ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
വന്യജീവി സംരക്ഷണത്തെക്കുറിച്ച് അവബോധം നൽകുന്ന ചിത്രമാണ് ജംഗ്‌ലി. വിദ്യുത് ജംവാലാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ആന വേട്ടക്കാരന്റെ റാക്കറ്റിനെതിരെ പോരാടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. റസൽ ചുക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates