'എനിക്ക് മലയാളത്തിൽ സംസാരിക്കാൻ ഭയങ്കര പേടിയാണ്': സായി പല്ലവി

പുതിയ ചിത്രം അമരന്റെ പ്രമോഷനു വേണ്ടി കൊച്ചിയിൽ എത്തിയതായിരുന്നു താരം
sai pallavi
സായി പല്ലവിഇൻസ്റ്റ​ഗ്രാം
Updated on
1 min read

ലയാളം സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് ചുവടുവെച്ച നടിയാണ് സായി പല്ലവി. തനിക്ക് മലയാളം സംസാരിക്കാൻ പേടിയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. പുതിയ ചിത്രം അമരന്റെ പ്രമോഷനു വേണ്ടി കൊച്ചിയിൽ എത്തിയപ്പോഴാണ് മലയാളം സംസാരിക്കാനുള്ള പേടിയെക്കുറിച്ച് സായ് പല്ലവി പറഞ്ഞത്.

കൊച്ചിയിലെ ഫോറം മാളിലാണ് സിനിമയുടെ പ്രമോഷൻ ചടങ്ങ് നടന്നത്. നടിയെ വൻ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. സുഖമാണോ എന്ന ചോദ്യത്തോടെയാണ് നടി സംസാരം ആരംഭിച്ചത്. എനിക്ക് മലയാളത്തിൽ സംസാരിക്കാൻ ഭയങ്കര പേടിയാണ്. മലയാളം ശരിയായി സംസാരിച്ചില്ലെങ്കില്‍ അത് മറ്റുള്ളവരെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കുമോയെന്ന ഭയമാണ്. അമരൻ ട്രെയിലറിൽ നിങ്ങൾക്കു കാണാം, ആ മലയാളി പെൺകുട്ടി തമിഴിൽ സംസാരിക്കുന്നുണ്ട്. പെർഫെക്ടായി സംസാരിക്കാൻ 30 ദിവസമാണ് എടുത്തത്. - സായി പല്ലവി പറഞ്ഞു.

ഞായറാഴ്ച ആയിട്ടും ഇത്ര അധികം പേർ തങ്ങളെ കാണാനായി എത്തിയതിൽ സന്തോഷമുണ്ട്. പ്രേമം മുതൽ എനിക്കൊപ്പം നിങ്ങളുടെ സ്നേഹവും അനു​ഗ്രഹവുമുണ്ട്. അത് ഇനിയുമുണ്ടാകണമെന്നും താരം പറഞ്ഞു. സാരിയിൽ സിംപിൾ ലുക്കിലാണ് സായി പല്ലവി കൊച്ചിയിൽ എത്തിയത്.

ശിവകാർത്തികേയനെ നായകനാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അമരൻ’. മേജര്‍ മുകുന്ദ് വരദരാജന്റെ യഥാര്‍ത്ഥജീവിതമാണ് സിനിമയുടെ പ്രമേയം. മുകുന്ദിന്റെ ഭാര്യ ഇന്ദു റബേക്ക വര്‍ഗീസിനെയാണ് സായ് പല്ലവി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com