ആഘോഷങ്ങളുടെ മാസം കൂടിയാണ് ഏപ്രിൽ. വിഡ്ഢിദിനം മുതൽ ഈ ആഘോഷങ്ങൾ തുടങ്ങുകയാണ്. വിഷു, ഈസ്റ്റർ തുടങ്ങി മറ്റാഘോഷങ്ങളും പിന്നാലെയെത്തുന്നു. ആഘോഷങ്ങൾ കളറാക്കാൻ ഏപ്രിൽ ആദ്യവാരം നിങ്ങളെ കാത്ത് അടിപൊളി സിനിമകളാണ് ഒടിടിയിലുള്ളത്. അവ ഏതൊക്കെയാണെന്ന് നോക്കിയാലോ.
നയന്‍താര, മാധവന്‍, മീര ജാസ്മിന്‍, സിദ്ധാര്‍ഥ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ദ് ടെസ്റ്റ്. ഏറെ നാളുകള്‍ക്ക് മുന്‍പായി പ്രഖ്യാപനം വന്ന സിനിമയായിരുന്നുവെങ്കിലും സിനിമയുടെ റിലീസ് നീണ്ടുപോവുകയായിരുന്നു. ഏപ്രില്‍ 4 ന് നെറ്റ്ഫ്ലിക്സിൽ ചിത്രം റിലീസ് ചെയ്യും. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം പ്രേക്ഷകരിലേക്കെത്തും.
ആമിർ ഖാന്റെ മകൻ ജുനൈദ് ഖാനും നടി ശ്രീദേവിയുടെ മകൾ ഖുഷി പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ലവ്യാപ. ഫെബ്രുവരിയിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. പ്രദീപ് രംഗനാഥന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം ലവ് ടുഡേയുടെ റീമേക്കാണ് ഈ ചിത്രം. ഏപ്രിൽ 4 ന് ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീമിങ് തുടങ്ങും.
ഐജാസ് ഖാനും പൂജ ഗോറും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന വെബ് സീരിസാണ് അദൃശ്യം സീസൺ 2. ഏപ്രിൽ 4 മുതൽ സോണി ലിവിൽ വെബ് സീരിസ് സ്ട്രീം ചെയ്യാൻ തുടങ്ങും.
മനോജ് പഹ്‌വ, ഗിപ്പി ഗ്രെവാൾ, പരംവീർ ചീമ, മോഹിത് മാലിക്, ഇഷ തൽവാർ, നവനീത് നിഷാൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സീരിസാണ് ചമക്: ദ് കൺക്ലൂഷൻ. ഏപ്രിൽ 4 മുതൽ സോണി ലിവിൽ ചമക് സ്ട്രീം ചെയ്യാൻ തുടങ്ങും.
കന്നഡ നടൻ ദീക്ഷിത് ഷെട്ടിയുടെ തെലുങ്ക് അരങ്ങേറ്റമാണ് ഇത്. അമാനുഷിക ശക്തിയുള്ള ഒരു ചെറുപ്പക്കാരനെ ചുറ്റിപ്പറ്റിയാണ് സീരിസ് സഞ്ചരിക്കുന്നത്. ഏപ്രിൽ 4 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സീരിസ് സ്ട്രീമിങ് തുടങ്ങും.
ബേസിൽ ജോസഫും സൗബിൻ ഷാഹിറും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് പ്രാവിൻകൂട് ഷാപ്പ്. ഒരു കള്ള് ഷാപ്പിനുള്ളിൽ നടക്കുന്ന ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ പ്രമേയം. ഏപ്രിൽ 11 ന് സോണി ലിവിലൂടെ പ്രേക്ഷകർക്ക് ചിത്രം കാണാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക