Salman Khan: 'എന്റെ സിനിമ വരുമ്പോൾ ബോളിവു‍ഡ് മുഴുവൻ മൗനത്തിൽ, എനിക്കും പിന്തുണ വേണം'; സൽമാൻ ഖാൻ

എന്റെ സിനിമ വരുമ്പോൾ ബോളിവു‍ഡ് മുഴുവൻ മൗനത്തിലാണ്.
Sikandar, Salman Khan
സിക്കന്ദര്‍ഇൻസ്റ്റ​ഗ്രാം
Updated on

ഈദ് റിലീസായി തിയറ്ററുകളിലെത്തിയ സൽമാൻ ഖാൻ ചിത്രമാണ് സിക്കന്ദര്‍. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രത്തിന് റിലീസിന് മുൻപ് തന്നെ വൻ ഹൈപ്പും ലഭിച്ചിരുന്നു. റിലീസ് ദിവസം ആഗോളതലത്തില്‍ 54 കോടി വരുമാനം നേടിയെങ്കിലും മോശം പ്രതികരണങ്ങളെ തുടര്‍ന്ന് രണ്ടാം ദിവസം മിക്കയിടങ്ങളിലും ആളില്ലാത്തതിനാല്‍ ഷോ റദ്ദാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇപ്പോഴിതാ തന്റെ സിനിമകൾക്ക്, ബോളിവുഡിന്റെ പിന്തുണയില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സൽമാൻ.

സിക്കന്ദറിന്റെ പ്രൊമോഷന്റെ ഭാ​ഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സൽമാൻ ഇക്കാര്യം പറഞ്ഞത്. "മറ്റുള്ള താരങ്ങളുടെ സിനിമകൾ ഞാൻ പ്രൊമോട്ട് ചെയ്യാറുണ്ട്. എന്നാൽ എന്റെ സിനിമ വരുമ്പോൾ ബോളിവു‍ഡ് മുഴുവൻ മൗനത്തിലാണ്. ചിലപ്പോൾ എനിക്ക് അവരുടെ പിന്തുണ ആവശ്യമില്ലെന്ന് അവർ കരുതുന്നുണ്ടാകാം. എന്നാൽ അങ്ങനെയല്ല, ഞാനുൾപ്പെടെയുള്ള എല്ലാവർക്കും പിന്തുണ ആവശ്യമാണ്".- സൽമാൻ ഖാൻ പറഞ്ഞു.

അതേസമയം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എംപുരാന്‍ ദേശീയ തലത്തില്‍ സല്‍മാന്റെ സിക്കന്ദറിനെ മറികടന്നിരിക്കുകയാണ്. മുംബൈയില്‍ സിക്കന്ദറിനേക്കാള്‍ എംപുരാനിലാണ് സിനിമാ പ്രേമികള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്. മുംബൈയിലെ നാല് മള്‍ട്ടിപ്ലക്സ് ശൃംഖലകളില്‍ സിക്കന്ദറിന് പകരം എംപുരാന്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. സജിദ് നദിയവാല ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com