
എന്താണ് ബസൂക്ക?, ആരാണ് ബസൂക്ക? പ്രഖ്യാപനം മുതൽ സിനിമാ പ്രേക്ഷകർ തിരയുന്ന ചോദ്യമാണിത്. പേരിന്റെ പ്രഖ്യാപനം മുതല്‍ സിനിമയുടെ പ്രദര്‍ശനത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ ആ ചോദ്യത്തില്‍ കോര്‍ത്തിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ഡീനോ ഡെന്നീസ്.
"മോളിവുഡിന് അധികം പരിചിതമല്ലാത്തെ ഗെയിം ത്രില്ലര്‍ ഴോണറില്‍ ആണ് ബസൂക്ക പ്രേക്ഷകരിലേക്കെത്തിയത്. ഗെയിമിംഗ് പ്രമേയമായതും വളരെ പുതുമ തോന്നിയതും ആയ കഥ. ആദ്യ കേൾവിയിൽ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. അത് സിനിമയായി പരിണമിച്ചു. ഇനി നിങ്ങൾക്കാണ് ഇഷ്ടപ്പെടേണ്ടത്. എപ്പോഴും പറയാറുള്ളത് പോലെ. പുതിയ ഓരോ സംവിധായർക്കും പുതിയതെന്തോ പറയാനുണ്ടാകും. അതിനൊപ്പം ഞാനും നിങ്ങളും നമ്മളും"- എന്നാണ് മമ്മൂട്ടി ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ഫെയ്സ്ബുക്കിൽ കുറിച്ചത്.
അന്താരാഷ്‍ട്ര വിമാനത്താവളം വഴി അപൂര്‍വ പെയിന്റിംഗ് ഒരു കന്യാസ്‍ത്രീ കടത്തുന്നതും പിന്നീട് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. ഇനി എന്താണ് ബസൂക്ക എന്നതിലേക്ക് വരാം. ട്രോംബോൺ പോലുള്ള ടെലിസ്കോപ്പിക് ട്യൂബുകൾ ഉൾക്കൊള്ളുന്ന ഒരു സംഗീത ഉപകരണമാണ് ബസൂക്ക.
'വായ' എന്നർഥം വരുന്ന ബസൂ എന്ന വാക്കിൽ നിന്നാണ് ബസൂക്ക എന്ന പേര് വരുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത്, പ്രത്യേകിച്ച് അമേരിക്കൻ സൈന്യം വ്യാപകമായി വിന്യസിച്ച, മനുഷ്യന് കൊണ്ടുനടക്കാവുന്ന ഒരു ആന്റി ടാങ്ക് റോക്കറ്റ് ലോഞ്ചറിന് ഈ സംഗീതോപകരണവുമായി സാമ്യമുള്ളതിനാൽ ബസൂക്ക എന്ന വിളിപ്പേര് നൽകുകയായിരുന്നു.
നിമിഷ് രവി, റോബി വർഗീസ് രാജ് എന്നിവർ ചേർന്നാണ് ബസൂക്കയുടെ ഛായാഗ്രണം നിര്‍വഹിച്ചിരിക്കുന്നത്. സരിഗമ ഇന്ത്യ ലിമിറ്റഡും, തിയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി എബ്രഹാമും, ഡോള്‍വിന്‍ കുര്യാക്കോസും ചേർന്നാണ് 'ബസൂക്ക' നിര്‍മിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക