
സിനിമാ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി നാട്ടിലെ കുട്ടിക്കൂട്ടത്തിനൊപ്പം പാടത്തിറങ്ങി ക്രിക്കറ്റ് കളിയിൽ മുഴുകിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദനിപ്പോൾ. തന്റെ നാടായ ഒറ്റപ്പാലത്ത് കഴിഞ്ഞ ദിവസമാണ് ഉണ്ണിയെത്തിയത്. കഴിഞ്ഞ ദിവസം സുഹൃത്തായ അർജുനൊപ്പമാണ് ഉണ്ണി പിള്ളേർക്കൊപ്പം കളിക്കാൻ പാടത്തെത്തിയത്.
കളി കടുത്തതോടെ പിന്നെ ഒന്നും നോക്കിയില്ല, ഒരു ടീമിൽ ഉണ്ണി ഇടംപിടിച്ചു. ബാറ്റിങ്ങിൽ മാത്രമല്ല, ബോളിങ്ങിലും ഫീൽഡിങ്ങിലുമെല്ലാം താരം കളം നിറഞ്ഞു. മത്സരം അവസാനിക്കുവോളം മൈതാനത്തു ചെലവഴിച്ചായിരുന്നു ഉണ്ണിയുടെ മടക്കം. കളിക്കുന്നതിനിടെ ഉണ്ണിയോട് 'നാളെയും വരുമോ'യെന്ന് ചോദിക്കുന്നുണ്ട് കുട്ടിത്താരങ്ങളിലൊരാള്‍.
'നാളെയോ നോക്കാം' എന്നായിരുന്നു ഉണ്ണിയുടെ മറുപടി. ഒടുവില്‍ 'ജയിച്ചേ ജയിച്ചു' എന്നു പറയുമ്പോള്‍ അത് സമ്മതിക്കാതെ ബഹളംവയ്ക്കുന്ന കുട്ടിക്കൂട്ടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്. 'ഇങ്ങനെ കളിച്ചു നടക്കാതെ മാര്‍ക്കോ 2 ഇറിക്കിവിട്' എന്നു പറയുന്നുണ്ട് വിഡിയോയ്ക്ക് താഴെ ചില ആരാധകര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക