നടന്‍ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍, കരള്‍ കൊടുക്കാന്‍ തയ്യാറായി മകള്‍; വെല്ലുവിളിയായി സാമ്പത്തികം

കരള്‍ രോഗത്തെത്തുടര്‍ന്ന് സിനിമ-സീരിയല്‍ താരം വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍
Actor Vishnu Prasad in critical condition, daughter ready to donate liver
നടന്‍ വിഷ്ണു പ്രസാദ്വിഡിയോ സ്ക്രീൻഷോട്ട്
Updated on

കൊച്ചി: കരള്‍ രോഗത്തെത്തുടര്‍ന്ന് സിനിമ-സീരിയല്‍ താരം വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍. വിഷ്ണുപ്രസാദിന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടി വരും. ചികിത്സയ്ക്കായി 30 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ട്.

വിഷ്ണു പ്രസാദിന്റെ മകള്‍ താരത്തിന് കരള്‍ ദാനം ചെയ്യാന്‍ തയാറായിട്ടുണ്ട്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വേണ്ടി വരുന്ന തുക സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മ അടിയന്തര സഹായമായി ഒരു തുക നല്‍കിയിട്ടുണ്ട്. വിഷ്ണുപ്രസാദിന്റെ കുടുംബത്തിന്റെ സമ്മതത്തോടെ 'ആത്മ'യിലെ അംഗങ്ങളില്‍ നിന്ന് കുറച്ചു കൂടി തുക സമാഹരിക്കാന്‍ ഒരുങ്ങുകയാണെന്ന് വൈസ് പ്രസിഡന്റ് മോഹന്‍ അയിരൂരും നടന്‍ കിഷോര്‍ സത്യവും പറഞ്ഞു. അഭിരാമി, അനനിക എന്നിങ്ങനെ രണ്ട് പെണ്‍ മക്കളാണ് വിഷ്ണു പ്രസാദിന് ഉള്ളത്.

'നടന്‍ വിഷ്ണു പ്രസാദിന്റെ അസുഖവിവരം സംബന്ധിച്ച് അദ്ദേഹത്തിന്റെ സഹോദരി ഞങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ മാത്രമേ അറിയുകയുള്ളൂ. വിഷ്ണു പ്രസാദിന് കരള്‍ മാറ്റി വയ്‌ക്കേണ്ട അവസ്ഥയുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അദ്ദേഹത്തിന്റെ മകള്‍ കരള്‍ നല്‍കാം എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ ചികിത്സയ്ക്കായി വലിയൊരു തുക വേണ്ടി വരും. നമ്മുടെ സംഘടനയായ ആത്മയ്ക്ക് വളരെ ചെറിയ തുകയേ സഹായിക്കാന്‍ കഴിയൂ, ഞങ്ങളുടേത് ഒരു ചെറിയ സംഘടനയാണ് വലിയ ഫണ്ട് ഉള്ള സംഘടനയല്ല'- കിഷോര്‍ സത്യം പറഞ്ഞു.

കാശി, കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച താരമാണ് വിഷ്ണു പ്രസാദ്. ഇപ്പോള്‍ സീരിയല്‍ രംഗത്ത് സജീവമാണ് താരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com