പരസ്യങ്ങളുടെ പേരില്‍ പലപ്പോഴും സൂപ്പര്‍താരങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് ഇരയാവാറുണ്ട്. സോഫ് ഡ്രിങ്ക് പരസ്യത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ബോളിവുഡ് താരം ഷാരുഖ് ഖാന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നത്. സോഫ്റ്റ് ഡ്രിങ്കുകള്‍ മോശമാണെങ്കില്‍ എന്തിനാണ് രാജ്യത്ത് ഇത്തരം വസ്തുക്കള്‍ വില്‍ക്കുന്നത് എന്നാണ് താരം ചോദിക്കുന്നത്.
ഞാന്‍ അധികൃതരോട് അപേക്ഷിക്കുകയാണ്. അത് നിരോധിക്കൂ. നമ്മുടെ രാജ്യത്ത് അത് വില്‍ക്കരുത്. കുട്ടികള്‍ക്ക് മോശമാണ് എന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ വില്‍ക്കരുത്. പുകവലിക്കുന്നത് മോശമാണ്. സിഗരറ്റ് ഉല്‍പ്പന്നങ്ങള്‍ രാജ്യത്തു നിരോധിക്കണം. കോള്‍ഡ് ഡ്രിങ്കുകള്‍ മോശമാണെന്ന് കരുതുന്നുണ്ടെങ്കില്‍ അത് വില്‍ക്കരുത്. ആളുകളില്‍ വിഷം നിറയ്ക്കുകയാണ് എന്ന് തോന്നുന്ന വസ്തുക്കള്‍ ഇന്ത്യയില്‍ നിര്‍മിക്കരുത്.- സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വിഡിയോ ഇന്റര്‍വ്യൂവില്‍ താരം പറഞ്ഞു.
ഇത്തരം വസ്തുക്കളുടെ വില്‍പ്പന നിരോധിക്കാത്തതില്‍ താരം കേന്ദ്രത്തിനെതിരെ രംഗത്തെത്തി. നിങ്ങള്‍ക്ക് വരുമാനം കിട്ടുന്നത് കൊണ്ടാണ് അത് അവസാനിപ്പിക്കാത്തത്. ആത്മാര്‍ത്ഥമായി പറയാം. മോശമാണ് എന്ന് തോന്നുന്ന വസ്തുക്കളുടെ വില്‍പ്പന നിങ്ങള്‍ നിര്‍ത്തുന്നില്ല. കാരണം ഗവണ്‍മെന്റിന് വരുമാനം ലഭിക്കുന്നത് ഇതിലൂടെയാണ്. എന്റേയും വരുമാനവും നിങ്ങള്‍ നിര്‍ത്തിക്കരുത്. ഞാന്‍ ഒരു അഭിനേതാവാണ്. ജോലി ചെയ്താണ് ഞാന്‍ പണം വാങ്ങുന്നത്. തെറ്റാണെന്ന് തോന്നുന്നെങ്കില്‍ നിങ്ങള്‍ അത് അവസാനിപ്പിക്കൂ. അതില്‍ തെറ്റൊന്നുമില്ല.- ഷാരുഖ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക