രാംചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ഗെയിം ചെയ്ഞ്ചറിന്റെ ട്രെയിലർ പുറത്ത്. പൊളിറ്റിക്കൽ ത്രില്ലറായാണ് ചിത്രം എത്തുക. ഗംഭീര ആക്ഷൻ രംഗങ്ങൾകൊണ്ട് സമ്പന്നമായിരിക്കും ചിത്രം എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രം ജനുവരി 10ന് തിയറ്ററിൽ എത്തും.
കിയാര അധ്വാനി നായികയാവുന്ന ചിത്രത്തിൽ എസ് ജെ സൂര്യയാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാം ചരൺ ഇരട്ട വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. അഴിമതിക്കാരനായ മുഖ്യമന്ത്രിയായാണ് എസ് ജെ സൂര്യ വേഷമിടുന്നത്. കൂടാതെ അഞ്ജലി, ജയറാം, സമുദ്രക്കനി, ശ്രീകാന്ത്, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
എസ് തമൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ആണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. വൻ പരാജയമായി മാറിയ കമൽ ഹാസന്റെ ഇന്ത്യൻ 2ന് ശേഷം ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് ഗെയിം ചെയ്ഞ്ചർ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക