'ഉമാ തോമസിനെ ഒന്നു പോയി കാണാൻ പോലും ദിവ്യ ഉണ്ണി തയ്യാറായില്ല'; വിമർശനവുമായി ​ഗായത്രി വർഷ

'സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ പോലും ദിവ്യക്ക് മനസുണ്ടായില്ല'
gayathri varsha against divya unni
ഗായത്രി വർഷ, ദിവ്യ ഉണ്ണി
Updated on

ലൂരിലെ നൃത്ത പരിപാടിക്കിടെ ഉമാ തോമസ് എംഎൽഎയ്ക്ക് വീണ് പരിക്കേറ്റ സംഭവത്തിൽ നടി ദിവ്യ ഉണ്ണിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ​ഗായത്രി വർഷ. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉമാ തോമസിനെ ഒന്നുപോയി കാണാൻ പോലും ദിവ്യ ഉണ്ണി തയ്യാറായില്ല എന്ന് ​ഗായത്രി കുറ്റപ്പെടുത്തി.

സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ പോലും ദിവ്യക്ക് മനസുണ്ടായില്ല. മാധ്യമങ്ങൾ ആദ്യഘട്ടത്തിൽ സംഘാടകരുടെ പേര് മറച്ചുവച്ചു. കലാ പ്രവർത്തനങ്ങൾ കച്ചവട മാധ്യമങ്ങളായി മാറി. അതിന്റെ ഭാഗമായിരുന്നു കൊച്ചിയിൽ നടന്ന ഗിന്നസ് പരിപാടി. ഇതിനോട് കേരളീയ സമൂഹവും, സോഷ്യൽ മീഡിയ സമൂഹവും മൗനം പാലിച്ചു. ദിവ്യ ഉണ്ണിയും കച്ചവട കലാപ്രവർത്തനത്തിന്റെ ഇരയായി,- ഗായത്രി വിമർശിച്ചു. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനത്തിലായിരുന്നു നടിയുടെ വിമർശനം.

​ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ടാണ് പരിപാടി നടന്നത്. ഇതിൽ പങ്കെടുത്തതിന് ദിവ്യ ഉണ്ണിയ്ക്ക് സംഘാടകർ അഞ്ച് ലക്ഷം രൂപയാണ് നൽകിയത്. പരിപാടിയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സംഘാടകരുടെ അക്കൗണ്ട് പൊലീസ് പരിശോധിച്ചു. ഉമാ തോമസ് എംഎല്‍എയ്ക്ക് അപകടമുണ്ടായതുമായി ബന്ധപ്പെട്ട് ദിവ്യ ഉണ്ണിയുടെ മൊഴി പൊലീസ് ഓണ്‍ലൈനായി രേഖപ്പെടുത്തിയേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com