'കഹോ നാ.... പ്യാര്‍ ഹേ'...25 വര്‍ഷം, ഹൃത്വിക് റോഷന്‍ ചിത്രം റീ റിലീസിന്

ഹൃത്വിക് റോഷന്റെ പിതാവും ചലച്ചിത്ര നിര്‍മാതാവുമായ രാകേഷ് റോഷന്‍ സംവിധാനം ചെയ്ത ഈ മ്യൂസിക്കല്‍ റൊമാന്റിക് ത്രില്ലര്‍ 2000 ജനുവരി 14നാണ് റിലീസാകുന്നത്.
kaho naa pyaar hai
മ്യൂസിക്കല്‍ റൊമാന്റിക് ത്രില്ലര്‍ 2000 ജനുവരി 14നാണ് റിലീസാകുന്നത്ഫെയ്‌സ്ബുക്ക്‌
Updated on

ഹൃത്വിക് റോഷന്റെ ആദ്യ ചിത്രമായ കഹോ നാ പ്യാര്‍ ഹേ റീ റിലീസിന്. ജനുവരി 10ന് ഈ ചിത്രം റിലീസ് ചെയ്തിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഹൃത്വിക് റോഷന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രം വീണ്ടും റിലീസ് ചെയ്യുകയാണെന്ന് പിവിആര്‍ ഐനോക്‌സ് അറിയിച്ചു.

ഹൃത്വിക് റോഷന്റെ പിതാവും ചലച്ചിത്ര നിര്‍മാതാവുമായ രാകേഷ് റോഷന്‍ സംവിധാനം ചെയ്ത ഈ മ്യൂസിക്കല്‍ റൊമാന്റിക് ത്രില്ലര്‍ 2000 ജനുവരി 14നാണ് റിലീസായത്. രാജേഷ് റോഷനായിരുന്നു സംഗീതം. ചിത്രത്തിനോടൊപ്പം തന്നെ ഇതിലെ പാട്ടുകളും ഹിറ്റായി മാറി.

അമീഷ പട്ടേലിന്റെയും അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. അനുപം ഖേര്‍, ഫരീദ ജലാല്‍, സതീഷ് ഷാ, മൊഹ്‌നിഷ് ബാല്‍, ദലിപ് താഹില്‍, ആശിഷ് വിദ്യാര്‍ഥി, വ്രജേഷ് ഹിര്‍ജി എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്തു.

കോയി മില്‍ ഗയ, ലക്ഷ്യ, ജോധാ അക്ബര്‍, ധൂം 2, സിന്ദഗി ന മിലേഗി ദോബാര എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായ ഹൃത്വിക് റോഷന്‍ തന്റെ അഭിനയ ജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയായത് അതിശയകരം എന്നാണ് പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകളായി ഒരു നടനായി ജീവിക്കാന്‍ അവസരം ലഭിച്ചത് ശരിക്കും അനുഗ്രഹമാണ്. കഹോ ന പ്യാര്‍ ഹേ എന്റെ ആദ്യ ചിത്രമായിരുന്നു. എന്റെ ഹൃദയത്തില്‍ ഏപ്പോഴും ഒരു വലിയ സ്ഥാനമുണ്ടാകും. ചിത്രം വീണ്ടും തിയേറ്ററില്‍ എത്തിച്ചുകൊണ്ട് ഈ ആഘോഷം സംഘടിപ്പിക്കുന്നതിന് പിവിആര്‍ ഐനോക്‌സിന് നന്ദി പറയുന്നു, ഹൃത്വിക് പറഞ്ഞു.

25 വര്‍ഷങ്ങള്‍ക്ക് ശേഷവും ഒരു സിനിമ ആഘോഷിക്കപ്പെടുന്നത് ഏറ്റവും മഹത്തായ കാര്യമാണെന്ന് നിര്‍മാതാവ് രാകേഷ് റോഷന്‍ പറഞ്ഞു. സിനിമ വീണ്ടും വരുമ്പോള്‍ ഒരുപാട് ഓര്‍മകള്‍ തിരികെ വരുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ സിനിമയ്ക്കും ഹൃത്വികിനും എല്ലാ സ്‌നേഹവും നല്‍കിയതിന് സിനിമാ പ്രേക്ഷകരോട് ഞാന്‍ നന്ദിയുള്ളവനാണ്. കഹോന പ്യാര്‍ ഹേയിലെ ഗാനങ്ങള്‍ ഇന്നും പരിപാടികളിലും പാര്‍ട്ടികളിലും പ്ലേ ചെയ്യുന്നത് കേള്‍ക്കുന്നത് വളരെ സന്തോഷം നല്‍കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com