തുടരെ ബോക്‌സ് ഓഫിസില്‍ പരാജയം ഏറ്റുവാങ്ങുകയാണ് ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍. ബച്ചന്‍ പാണ്ഡെ, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാ ബന്ധന്‍, റാം സേതു തുടങ്ങിയ സിനിമകളെല്ലാം പരാജയങ്ങളായിരുന്നു. എന്നാല്‍ ഈ പരാജയങ്ങള്‍ക്ക് കാരണം അക്ഷയ് കുമാര്‍ അല്ലെന്നും നിര്‍മാതാക്കളാണെന്നുമാണ് നടന്‍ റാം കപൂര്‍ പറയുന്നത്.
അക്ഷയിനെ അല്ല കുറ്റം പറയേണ്ടത് അദ്ദേഹം വര്‍ക്ക് ചെയ്യിച്ച വലിയ നിര്‍മാണ കമ്പനികളെയാണ്. രണ്ടോ മൂന്നോ വര്‍ഷത്തേക്ക് നടന്മാര്‍ നിരവധി പ്രൊജക്റ്റുകളില്‍ ഒപ്പുവെക്കും. അവയില്‍ നിന്ന് പിന്‍തിരിയാനാവില്ല. മുന്‍പ് വര്‍ക്ക് ചെയ്ത സംവിധായകരോ നിര്‍മാതാക്കളോ വീണ്ടും പുതിയ പ്രൊജക്റ്റുമായി എത്തിയാല്‍ നല്ല ബന്ധം നിലനിര്‍ത്താനായി അദ്ദേഹം അത് ഏറ്റെടുക്കും. പെട്ടെന്ന് എനിക്ക് നിങ്ങള്‍ക്കൊപ്പം സിനിമ ചെയ്യാനാവില്ല എന്നു പറഞ്ഞാല്‍ അത് അഹങ്കാരമായല്ലേ കണക്കാക്കുക. അഞ്ച് വര്‍ഷത്തേക്ക് സിനിമ ചെയ്യാനുള്ള കരാര്‍ അദ്ദേഹത്തിനുണ്ടാകും. വേറെ വഴിയില്ലാതെ അത് ചെയ്യേണ്ടതായി വരും. - റാം കപൂര്‍ കൂട്ടിച്ചേര്‍ത്തു.
സിനിമ നിര്‍മിക്കുന്നവരേയും സ്‌ക്രിപ്റ്റും കഥാപാത്രവുമെല്ലാം നോക്കിയാവും സിനിമ തെരഞ്ഞെടുക്കുക. എന്താണ് വര്‍ക്ക് ചെയ്യുക എന്ന് ആര്‍ക്കും മനസിലാക്കാനാവില്ല. പുറത്തുള്ളവര്‍ക്ക് പലതും പറയാം. ആമിര്‍ വര്‍ഷത്തില്‍ ഒരു സിനിമയാണ് ചെയ്യുന്നത്. എന്നാല്‍ അങ്ങനെയുള്ള ഒരു തീരുമാനത്തില്‍ എത്താന്‍ അദ്ദേഹത്തിന് എട്ട് വര്‍ഷമാണ് വേണ്ടിവന്നത്. കാരണം ഒരുപാട് സിനിമകള്‍ ചെയ്യാന്‍ അദ്ദേഹം കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതെല്ലാം തീര്‍ത്തതിനു ശേഷമാണ് വര്‍ഷം ഒരു സിനിമയിലേക്ക് ആമിര്‍ എത്തിയത്.
അക്ഷയ് ആണ് സെറ്റില്‍ ആദ്യം എത്തുന്നത്. അദ്ദേഹത്തിന്റെ വാനിലേക്ക് പോലും അദ്ദേഹം പോകില്ല. മുഴുവന്‍ സമയവും സെറ്റിലുണ്ടാകും. സിനിമ മേഖലയില്‍ സെക്കന്റുകള്‍ കൊണ്ടാണ് ആളുകള്‍ പുറത്താകുന്നത്. അവിടെ 30 വര്‍ഷമായി താരമായി നിന്നത്. അത് അത്ര എളുപ്പം കാര്യമല്ല. പരാജയങ്ങള്‍ക്ക് കാരണം നിര്‍മാതാക്കളാണ്. വലിയ നിര്‍മാണ കമ്പനികള്‍ക്കൊപ്പമാണ് അദ്ദേഹം ജോലി നോക്കുന്നത്. ഈ സിനിമ ചെയ്താല്‍ വലിയ വിജയമാവും എന്ന് അവര്‍ പറയുന്നതുകൊണ്ടാണ് അദ്ദേഹം അത് ചെയ്യുന്നത്. അതെങ്ങനെ അക്ഷയ് യുടെ കുറ്റമാകും. ഒരാളുടെ തീരുമാനമല്ല അത്. ഒരു ടീമിന്റേതാണ്. പിന്നെ എങ്ങനെയാണ് ഒരാളെ കുറ്റപ്പെടുത്തുന്നത്.- റാം കപൂര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക