ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇഡലി കടൈ. നിത്യ മേനോനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. തിരുചിത്രമ്പലം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷും നിത്യ മേനോനും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ന്യൂഇയർ ദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നിരുന്നു. നിത്യ നായികയായെത്തുന്ന കാതലിക്ക നേരമില്ലൈ എന്ന ചിത്രവും റിലീസിനൊരുങ്ങുകയാണ്. ജയം രവി നായകനായെത്തുന്ന ചിത്രം പൊങ്കൽ റിലീസായാണ് തിയറ്ററുകളിലെത്തുക.
ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നിത്യയിപ്പോൾ. പ്രൊമോഷന്റെ ഭാഗമായി നൽകയി ഒരഭിമുഖത്തിൽ ഇഡലി കടൈയെക്കുറിച്ചും നിത്യ സംസാരിച്ചിരുന്നു. "നമ്മൾ മുൻകൂട്ടി പ്ലാൻ ചെയ്യാതെ കാര്യങ്ങൾ സംഭവിക്കുമ്പോൾ അതൊക്കെ മനോഹരമായി തന്നെ വരും. എന്റെ രണ്ട് സിനിമകളും ഒരേ വർഷം റിലീസ് ചെയ്യുന്നുവെന്നത് ഒരുപാട് ആവേശം തരുന്ന ഒന്നാണ്. ഇഡലി കടൈയിലെ കഥാപാത്രം പ്രേക്ഷകർ ഒരിക്കലും എന്നിൽ നിന്ന് പ്രതീക്ഷിക്കാത്ത ഒന്നാണ്.
അങ്ങനെയൊരു വേഷത്തിൽ നിങ്ങൾക്ക് എന്നെ ഊഹിക്കാൻ പോലും കഴിയില്ല. ‘നിത്യ മേനോനെ ഇങ്ങനെ കാണാൻ കഴിയുമോ?’ എന്നൊക്കെ ആളുകൾ ചിന്തിച്ചേക്കാം. പ്രേക്ഷകരെ കണ്ണീരിലാഴ്ത്തുന്ന ഒരു ഇമോഷ്ണൽ ചിത്രമാണത്".- നിത്യ മേനോൻ പറഞ്ഞു. രാജ്കിരൺ, അരുൺ വിജയ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജിവി പ്രകാശ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഏപ്രിൽ 10ന് ചിത്രം റിലീസ് ചെയ്യും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക