ഈച്ച എന്ന ചിത്രത്തിലൂടെ മലയാളികൾക്കും പ്രിയങ്കരനായി മാറിയ തെലുഗു നടനാണ് കിച്ച സുദീപ്. ഇതിനോടകം തന്നെ നിരവധി സിനിമകളിൽ അദ്ദേഹം മികച്ച വേഷങ്ങളിലെത്തി. കേരളത്തിലും വലിയൊരു ഫാൻ ബേസുണ്ട് കിച്ച സുദീപിന്. ഇപ്പോഴിതാ പൊതുവേദിയില്‍ മലയാള ഗാനം ആലപിച്ച് കൈയടി നേടിയിരിക്കുയാണ് താരം.
കന്നഡ ടെലിവിഷനിലെ സംഗീത റിയാലിറ്റി ഷോയില്‍ മലയാളത്തിലെ കാന്താ ഞാനും വരാം എന്ന ഗാനമാണ് അദ്ദേഹം പാടിയത്. വരികള്‍ പരമാവധി തെറ്റിക്കാതെ അതേ ഈണത്തില്‍ പാടാനും നടൻ ശ്രമിക്കുന്നുണ്ട്. പാട്ട് കേട്ട് സന്തോഷം പ്രകടിപ്പിക്കുന്ന ഭാര്യ പ്രിയയെയും വിഡിയോയില്‍ കാണാം. കിച്ച സുദീപിന്റെ ഭാര്യ പ്രിയ സുദീപ് മലയാളിയാണ്.
2001ലായിരുന്ന ഇരുവരുടെയും വിവാഹം. വിജയ് കാര്‍ത്തികേയ സംവിധാനം ചെയ്ത മാക്‌സാണ് കിച്ച സുദീപിന്റെ പുതിയ ചിത്രം. ഡിസംബര്‍ 25നായിരുന്നു ഈ ത്രില്ലര്‍ ചിത്രം റിലീസ് ചെയ്തത്. വരലക്ഷ്മി ശരത്കുമാര്‍, സുനില്‍ ഇളവരശ്, ഉഗ്രം മഞ്ജു തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലെത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക