'ഒരു രാത്രി അവര്‍ എന്നെ വീട്ടില്‍ നിന്ന് പുറത്താക്കി, കുഞ്ഞിനേയും കൊണ്ട് പോവാന്‍ മറ്റൊരു ഇടമുണ്ടായിരുന്നില്ല'

1980കളില്‍ മുംബൈയില്‍ വീട് കണ്ടുപിടിക്കാന്‍ താന്‍ അനുഭവിച്ച കഷ്ടപ്പാടിനെക്കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് താരം
neena gupta
നീന ഗുപ്തഇൻസ്റ്റ​ഗ്രാം
Updated on

ബോളിവുഡിലെ മിന്നും നായികയായിരുന്നു നീന ഗുപ്ത. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം വിവ് റിച്ചാര്‍ഡ്‌സുമായുള്ള പ്രണയം നീനയെ വലിയ വാര്‍ത്താ താരമാക്കി. മകള്‍ മസബ ഗുപ്തയുടെ ജനനത്തിനു പിന്നാലെ കടന്നുപോയ പ്രതിസന്ധി ഘട്ടത്തേക്കുറിച്ച് താരം തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ 1980കളില്‍ മുംബൈയില്‍ വീട് കണ്ടുപിടിക്കാന്‍ താന്‍ അനുഭവിച്ച കഷ്ടപ്പാടിനെക്കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് താരം.

വാടക വീട്ടില്‍ താമസിക്കുന്നത് ഒഴിവാക്കാനായി നിലവിലെ വീട് വിറ്റ് പുതിയ വീട് വാങ്ങുന്നതായിരുന്നു നീന ഗുപ്തയുടെ രീതി. വീട് വില്‍പ്പന നടത്തിയെങ്കിലും പണം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് നീന താമസിക്കാനായി ഒരു ബന്ധുവിന്റെ വീട്ടിലെത്തി. എന്നാല്‍ ഒരു രാത്രി അവര്‍ തന്നെയും കുഞ്ഞിനേയും രാത്രി വീട്ടില്‍ നിന്ന് പുറത്താക്കിയെന്നും കുഞ്ഞിനേയും കൊണ്ട് എവിടേക്കു പോവും എന്നറിയാത്ത അവസ്ഥയിലായിരുന്നു താനെന്നുമാണ് നീന ഗുപ്ത പറയുന്നത്.

ഞാന്‍ നേരത്തെ താമസിച്ചിരുന്ന ആന്റിയുടെ വീട്ടിലേക്കാണ് താമസം മാറിയത്. മസബ അന്ന് കുഞ്ഞായിരുന്നു. അവളെ നോക്കാന്‍ ആന്റി എന്നെ സഹായിച്ചിരുന്നു. പക്ഷേ ഒരു ദിവസം ഒരു രാത്രിയില്‍ അവര്‍ എന്നെ പുറത്താക്കി. എന്റെ കയ്യില്‍ ഒറ്റ പൈസയുണ്ടായിരുന്നില്ല. കുഞ്ഞിനേയും കൊണ്ട് ആ രാത്രി എനിക്ക് പോകാന്‍ ഒരു സ്ഥലമുണ്ടായിരുന്നില്ല.

ഞാന്‍ അവിടേക്ക് മാറുന്നതിനു മുന്‍പു തന്നെ ആന്റിയോടും അങ്കിളിനോടും പറഞ്ഞിരുന്നു എനിക്ക് പോകാന്‍ വീടില്ലെന്ന്. അതിനാല്‍ എന്നെയോര്‍ത്ത് സങ്കടം തോന്നിയ അങ്കിള്‍ അദ്ദേഹത്തിന്റെ ജുഹുവിലെ വീട്ടില്‍ താമസിക്കാന്‍ എന്നെ അനുവദിച്ചു. 20 വര്‍ഷമായി അടച്ചിട്ടിരുന്ന വീടായിരുന്നു അത്. മാറാല നിറഞ്ഞ് ആകെ പൊടിപിടിച്ച അവസ്ഥയിലായിരുന്നു. ഞാന്‍ അവിടെപ്പോയി ചെറിയ കുഞ്ഞിനേയും കൊണ്ട് ആ വീട് വൃത്തിയാക്കി. എന്നാല്‍ വൈകാതെ അവിടെ നിന്നും എന്നോട് ഇറങ്ങാന്‍ പറഞ്ഞു.- നീന ഗുപ്ത പറഞ്ഞു. തുടര്‍ന്ന് നീന വീട് വില്‍പ്പന നടത്തിയവരെ കണ്ട് തന്റെ അവസ്ഥ പറയുകയായിരുന്നു. അത് മനസിലാക്കിയ ബില്‍ഡര്‍ പണം നല്‍കുകയും അരം ഗറില്‍ വീട് വാങ്ങാന്‍ സഹായിക്കുകയും ചെയ്തു. അങ്ങനെ കുഞ്ഞിനേയും കൊണ്ട് നീന ആ വീട്ടിലേക്ക് മാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com