
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടനാണ് അജിത് കുമാര്‍. എന്നാല്‍ ആരാധകരില്‍ നിന്ന് എപ്പോഴും അകലം പാലിച്ചാണ് താരം നില്‍ക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ആരാധകര്‍ക്കായി താരം പങ്കുവച്ച വിഡിയോ സന്ദേശമാണ്. വർഷങ്ങൾക്കു ശേഷമാണ് താരം ആരാധകര്‍ക്കായി വിഡിയോ സന്ദേശവുമായി എത്തുന്നത്. ദുബായില്‍ നടക്കുന്ന 24 എച്ച് സീരീസിനോട് അനുബന്ധിച്ചാണ് താരത്തിന്റെ വിഡിയോ.
അജിത്ത് കുമാറിന്റെ വാക്കുകള്‍
ഞാന്‍ ഏറെ സന്തോഷവാനാണ്. മോട്ടോര്‍സ്‌പോര്‍ട്‌സ് എന്റെ ജീവിതത്തിലെ എക്കാലത്തേയും പാഷനാണ്. നിരവധി ആരാധകരാണ് ഇവിടെ എത്തിയിരിക്കുന്നത്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും സന്തോഷകരവും ആരോഗ്യകരവും സമാധാനപൂര്‍ണവുമായ ജീവിതം ആശംസിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെ നോക്കാം. സമയം പാഴാക്കി കളയരുത്. നന്നായി വായിക്കൂ. നന്നായി ജോലി ചെയ്യൂ, നന്നായി കളിക്കൂ. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്ത് വിജയിച്ചാല്‍ അത് മനോഹരമാണ്. പക്ഷേ വിജയിച്ചില്ലെങ്കിലും നിങ്ങള്‍ തളര്‍ന്നു പോവരുത്. മത്സരമാണ് പ്രധാനം. നിങ്ങളുടെ സമര്‍പ്പണവും മനക്കരുത്തും കളയരുത്. നിങ്ങളെ എല്ലാരേയും ഞാന്‍ സ്‌നേഹിക്കുന്നു.
റേസിങ് എന്നത് മറ്റ് വിഭാഗങ്ങളെ പോലെ ഒരു വ്യക്തിഗത കായിക ഇനമല്ല. നിങ്ങള്‍ സ്പ്രിന്റ് റേസറുകള്‍ കണ്ടിരിക്കാം. ഇതില്‍, നാലോ അഞ്ചോ ഡ്രൈവര്‍മാര്‍ ഒരു കാര്‍ ഓടിക്കും. അതിനാല്‍ എല്ലാവരുടെയും പ്രകടനത്തിന് നാമെല്ലാവരും ഉത്തരവാദികളാണ്. അതിനാല്‍ നമ്മള്‍ കാറിന്റെ കാര്യം ശ്രദ്ധിക്കണം, അതേ സമയം, ലാപ് ടൈമിംഗുകള്‍ നേടുകയും വേണം. ഇതില്‍ ക്രൂ, മെക്കാനിക്കുകള്‍, ലോജിസ്റ്റിക്കല്‍ സപ്പോര്‍ട്ട്, ഡ്രൈവര്‍മാര്‍ എന്നിവരുടെ സംയുക്ത പരിശ്രമം ഉള്‍പ്പെടുന്നു. ഇത് സിനിമാ വ്യവസായം പോലെയാണ്. എല്ലാവരും അവരവരുടെ റോളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍, ഫലമുണ്ടാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക