
ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അക്ഷയ് കുമാറും പ്രിയദര്‍ശനും ഒന്നിക്കും ഭൂത് ബംഗ്ല. അക്ഷയ് കുമാറിന്റെ തിരിച്ചുവരവാകും ചിത്രം എന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ പ്രേക്ഷകരെ ആവേശത്തിലാക്കി പുതിയ വാര്‍ത്ത എത്തിയിരിക്കുകയാണ്. ഭൂത് ബംഗ്ലയില്‍ പ്രധാന വേഷത്തില്‍ തബുവും എത്തും.
ഭൂല്‍ ബംഗ്ല സെറ്റില്‍ നിന്നുള്ള ചിത്രത്തിനൊപ്പം നടി തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ക്ലിപ് ബോര്‍ഡിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് , ഞങ്ങള്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് താരം കുറിച്ചത്.
25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അക്ഷയ് കുമാറും പ്രിയദര്‍ശനും തബുവും ഒന്നിക്കുന്നത്. 2000ല്‍ റിലീസ് ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ഹീരാ ഫേരിയായിരുന്നു ഇവര്‍ ഒന്നിച്ച അവസാന ചിത്രം. ഹൊറര്‍ കോമഡി ചിത്രമാണ് ഭൂത് ബംഗ്ല. ആകാശ് എ കൗഷിക്കിന്റെ കഥയ്ക്ക് റോഹന്‍ ശങ്കര്‍, അഭിലാഷ് നായര്‍, പ്രിയദര്‍ശന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. വാമിഖ ഗബ്ബിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അടുത്തവര്‍ഷം ഏപ്രില്‍ 2നാണ് ചിത്രം തിയറ്ററിലെത്തുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക