നായകനോ വില്ലനോ ഹാസ്യമോ എന്തുമാകട്ടെ വിജയരാഘവന് എല്ലാം സിംപിളാണ്. മികച്ച കഥാപാത്രങ്ങളിലൂടെയാണ് താരം മലയാളികളെ അമ്പരപ്പിക്കുന്നത്. ഒരുകാലത്ത് മലയാളത്തിന്റെ ആംഗ്രി യങ് മാനായിരുന്നു അദ്ദേഹം. സിനിമയിൽ തലമുറ മാറ്റം സംഭവിച്ചിട്ടും വിജയരാഘവന്റെ യാത്ര യുവാക്കൾക്കൊപ്പം തന്നെയാണ്. കിഷ്കിന്ധാ കാണ്ഠം, റൈഫിൾ ക്ലബ്ബ് തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം പ്രേക്ഷക മനം കവരുകയാണ്. ഇന്ന് 75ാം വയസിലേക്ക് ചുവടുവെക്കുകയാണ് താരം. വിജയരാഘവൻ ഗംഭീരമാക്കിയ അഞ്ച് സിനിമകൾ പരിചയപ്പെടാം.
കഴിഞ്ഞ വർഷം മലയാള സിനിമാ ലോകത്തെ അമ്പരപ്പിച്ച ചിത്രമാണ് കിഷ്കിന്ധാ കാണ്ഠം. വിജയരാഘവനൊപ്പം ആസിഫ് അലിയും അപർണ ബാലമുരളിയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. അപ്പു പിള്ള എന്ന മുൻ സൈനിക ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് അദ്ദേഹം എത്തിയത്. ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഏറ്റവും കയ്യടി നേടിയത് വിജയരാഘവന്റെ കഥാപാത്രമായിരുന്നു.
വയോധികരായ ദമ്പതികളുടെ ജീവിതമാണ് ചിത്രത്തിൽ പറയുന്നത്. ഇട്ടൂപ്പ് എന്ന കഥാപാത്രമായാണ് താരം എത്തിയത്. വാർധക്യ കാലത്ത് ഭാര്യയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെടുന്നയാണ് ഇട്ടൂപ്പ്. അതിഗംഭീര പ്രകടനമാണ് വിജയരാഘവൻ ചിത്രത്തിൽ കാഴ്ചവെച്ചത്.
1995ല്‍ റിലീസ് ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ സുരേഷ് ഗോപിയാണ് നായകനായി എത്തിയത്. കോളജ് വിദ്യാര്‍ത്ഥികളുടെ ബസ് അപകടവുമായി ബന്ധപ്പെട്ട് അന്വേഷണമാണ് ചിത്രത്തില്‍ പറയുന്നത്. ചിത്രത്തില്‍ മൂര്‍ത്തി എന്ന റോ ഉദ്യോഗസ്ഥനായാണ് വിജയരാഘവന്‍ എത്തിയത്.
ശ്രീനിവാസന്‍ തിരക്കഥ ഒരുക്കി വിനയന്‍ സംവിധാനം ചെയ്ത ചിത്രം. മുകേഷ് നായകനായി എത്തിയ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് വിജയരാഘവന്‍ എത്തിയത്. എന്നാല്‍ വില്ലന്‍ എന്ന് പറയാമെങ്കിലും ഹാസ്യം നിറച്ചതാണ് വിജയരാഘവന്റെ കഥാപാത്രം.
1996ല്‍ റിലീസ് ചെയ്ത ചിത്രം ജയരാജനാണ് സംവിധാനം ചെയ്തത്. സന്യാസം സ്വീകരിച്ച് വീട് വിടുന്ന കുട്ടിയുടെ കഥ പറയുന്നതായിരുന്ന ചിത്രം. അച്ഛന്റെ കഥാപാത്രമായാണ് വിജയരാഘവന്‍ എത്തിയത്. ചിത്രത്തിന് ദേശിയ പുരസ്‌കാരം ലഭിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക