
സജിന്‍ ഗോപു നായകനാകുന്ന പൈങ്കിളിയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനശ്വര രാജനാണ് നായികയായി എത്തുന്നത്. സജിൻ ഗോപുവിന്‍റെ വിവിധ ഭാവങ്ങളാണ് പോസ്റ്ററില്‍. ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സിന്‍റെയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിത്തു മാധവൻ എന്നിവർ ചേർന്നാണ് പൈങ്കിളിയുടെ നിർമാണം. ജിത്തു മാധവൻ തന്നെയാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നതും.
നിന്‍റെ ചെവിയിലെ കടി മാറ്റിയ തൂവല്‍ഒരിക്കല്‍ ഒരു പൈങ്കിളിയുടെ ഹൃദയത്തിനോരത്ത് വളര്‍ന്നതാണെന്ന്മറക്കരുതേ മനുഷ്യാ- എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്‍റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്.
'ആവേശം' സിനിമയിൽ അമ്പാൻ എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവെച്ച സജിന്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് പൈങ്കിളി. ചന്തു സലിംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് അർജുൻ സേതുവാണ്. ഫെബ്രുവരി 14ന് ചിത്രം തിയറ്ററുകളിലെത്തും.
ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, ആർട്ട്: കൃപേഷ് അയ്യപ്പൻകുട്ടി, കോസ്റ്റ്യൂം: മാഷർ ഹംസ, മേക്കപ്പ്: ആർജി വയനാടൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മൊഹ്സിൻ ഖായീസ്, പ്രൊഡക്ഷൻ കൺട്രോളർ: വിമൽ വിജയ്, ഫിനാൻസ് കൺട്രോളർ: ശ്രീരാജ് എസ് വി, ഗാനരചന: വിനായക് ശശികുമാർ, വിതരണം: ഭാവന സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അരുൺ അപ്പുക്കുട്ടൻ, സ്റ്റണ്ട്: കലൈ കിങ്സൺ, സ്റ്റിൽസ്: രോഹിത് കെ എസ്, ഡിഐ: പോയറ്റിക്, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, ടൈറ്റിൽ ഡിസൈൻ: അഭിലാഷ് ചാക്കോ, പോസ്റ്റർ: ഡിസൈൻ യെല്ലോ ടൂത്ത്, അസോസിയേറ്റ് ഡയറക്ടർമാർ: അഭി ഈശ്വർ, ഫൈസൽ മുഹമ്മദ്, വിഎഫ്എക്സ്: ടീം വിഎഫ്എക്സ് സ്റ്റുഡിയോ, കോറിയോഗ്രാഫർ: വേദ, പിആർഒ: ആതിര ദിൽജിത്ത്. വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക