'ഡാൻസിനെപ്പറ്റി പിന്നെ പറയണ്ട'; സായ് പല്ലവിയേക്കുറിച്ച് കാർത്തി

മലർ ടീച്ചറായി വന്നാലും ഇന്ദുവായി വന്നാലും ഏത് കഥാപാത്രമാണെങ്കിലും അങ്ങേയറ്റം നിങ്ങൾ ആ കഥാപാത്രത്തിനായി നൽകും.
Sai Pallavi, Karthi
കാർത്തിയും സായ് പല്ലവിയുംഫെയ്സ്ബുക്ക്
Updated on

പ്രേമം എന്ന ചിത്രത്തിലൂടെയെത്തി മലയാളികളുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ വരെ മനം കവർന്ന നായികയാണ് സായ് പല്ലവി. നാ​ഗ ചൈതന്യ നായകനായെത്തുന്ന തണ്ടേൽ എന്ന ചിത്രമാണ് സായ് പല്ലവിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. തണ്ടേലിന്റെ ട്രെയ്‌ലർ ലോഞ്ച് കഴി‍ഞ്ഞ ദിവസം നടന്നിരുന്നു. നടൻ കാർത്തിയും ട്രെയ്‌ലർ ലോഞ്ചിൽ പങ്കെടുക്കാനെത്തിയിരുന്നു.

ട്രെയ്‌‌ലർ ലോഞ്ചിനിടെ സായ് പല്ലവിയെക്കുറിച്ച് കാർത്തി പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സായ് പല്ലവി തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചും അഭിനയത്തേക്കുറിച്ചും കാർത്തി സംസാരിച്ചു. "നീ വളരെ വളരെ സ്പെഷ്യലാണ് സായ്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏത് റോളിലും ഒരു ലൈഫ് ഉണ്ട്.

ഓരോ റോളും അങ്ങനെയാണ്, അതിപ്പോൾ ഒരാളെ പ്രണയിക്കുന്ന രം​ഗമാണെങ്കിൽ പോലും അതിന്റെ ഏറ്റവും മാക്സിമം നിങ്ങൾ നൽകും. അതുകൊണ്ടാണ് പിള്ളേരെല്ലാം ഭ്രാന്ത് പിടിച്ചു നടക്കുന്നത്. ഡാൻസിനെക്കുറിച്ച് പിന്നെ പറയണ്ട. അമരൻ കണ്ടതിന് ശേഷം ഞാൻ വിളിച്ചു സംസാരിച്ചിരുന്നു. മലർ ടീച്ചറായി വന്നാലും ഇന്ദുവായി വന്നാലും ഏത് കഥാപാത്രമാണെങ്കിലും അങ്ങേയറ്റം നിങ്ങൾ ആ കഥാപാത്രത്തിനായി നൽകും. ഇത്തരം കഥാപാത്രങ്ങൾ ചെയ്യുന്നതിന് നന്ദി.

അതൊക്കെ സ്ക്രീനിൽ കാണുമ്പോൾ വളരെ മനോഹരമാണ്. ഒരു ആർമി ഉദ്യോ​ഗസ്ഥന്റെ ഭാര്യയുടെ ത്യാ​ഗങ്ങൾ എന്തൊക്കെയാണെന്ന് നമ്മുക്ക് അറിയില്ല. നിങ്ങൾ അത് നന്നായി ചെയ്തു. അവരുടെ ജീവിതമെന്താണെന്നോ വേദനയെന്താണെന്നോ ആർക്കും മനസിലാകില്ല. അത് നിങ്ങൾ വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു. എനിക്ക് വളരെയധികം സന്തോഷമുണ്ട്, ഞങ്ങൾക്ക് നിന്നെയൊരുപാട് ഇഷ്ടമാണ് സായ്". - കാർത്തി പറഞ്ഞു.

ഫെബ്രുവരി ഏഴിനാണ് തണ്ടേല്‍ തിയറ്ററുകളിലെത്തുക. ശ്യാംദത്താണ് ഛായാഗ്രഹണം ഒരുക്കുന്നത്. ദേവി ശ്രീ പ്രസാദിൻ്റെയാണ് സംഗീതം. സായ് പല്ലവിയുടെ കരിയറിലെ മറ്റൊരു ഗംഭീര വേഷമായിരിക്കും തണ്ടേലിലേതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com