'സുന്ദരി ആണെന്ന അഹങ്കാരം, ഒരു ദിവസം അവർ എന്നോട് പറഞ്ഞു'; സുഹാസിനിയേക്കുറിച്ച് പാർഥിപൻ

എല്ലാ സ്ത്രീകളും 28 വയസിന് ശേഷം അവരുടെ പ്രായം മറക്കും.
Suhasini Hasan, Parthiban
സുഹാസിനി, പാർഥിപൻ (Suhasini Hasan)ഇൻസ്റ്റ​ഗ്രാം, വിഡിയോ സ്ക്രീൻഷോട്ട്
Updated on

തമിഴകത്തും മലയാളത്തിലും ഒട്ടേറെ ആരാധകരുള്ള നടിയാണ് സുഹാസിനി (Suhasini Hasan). നടൻ പാർഥിപൻ സുഹാസിനിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. താനൊരു സുന്ദരി ആണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതലുള്ളത് സുഹാസിനിക്ക് ആണെന്നായിരുന്നു പാർഥിപന്റെ പരാമർശം. 'വെര്‍ഡിക്ട്' എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലർ ലോഞ്ചിനിടെയാണ് സുഹാസിനിയെ കുറിച്ച് പാര്‍ഥിപന്‍റെ പരാമര്‍ശം.

50 വയസായ വിവരം അവര്‍ തന്നെ ഫോണില്‍ വിളിച്ച് പറഞ്ഞുവെന്നും അതാണ് അവരുടെ ആത്മവിശ്വാസമെന്നും പാർഥിപൻ പറഞ്ഞു. 'സുഹാസിനിയുടെ അഭിനയത്തെ കുറിച്ച് എല്ലാവരും പറയും. എന്നാല്‍ താന്‍ ഒരു സുന്ദരി ആണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളത് സുഹാസിനിക്കാണ്. ഒരു ദിവസം അവർ എന്നെ വിളിച്ചു പറഞ്ഞു, 'പാർഥിപൻ എനിക്ക് ഇന്ന് 50 വയസായി' എന്ന്.

നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ, എല്ലാ സ്ത്രീകളും 28 വയസിന് ശേഷം അവരുടെ പ്രായം മറക്കും. ആരും പിന്നീട് പ്രായം പറയില്ല. 50 വയസിൽ ഒരു സ്ത്രീ തനിക്ക് 50 വയസായി എന്ന് പറയണമെങ്കിൽ അവരുടെ അഹങ്കാരത്തിന് എന്തൊരു അഴകാണ്. 50–ാം വയസിലും താന്‍ എന്തൊരു സുന്ദരി ആണെന്ന് കാണൂ എന്ന് അവര്‍ പറയുന്നു. അതാണ് സുഹാസിനിയുടെ ആത്മവിശ്വാസം,' പാര്‍ഥിപന്‍ പറഞ്ഞു.

മുൻപും പ്രസംഗങ്ങളിലൂടെ ആരാധകരെ കയ്യിലെടുത്തിട്ടുള്ള നടനാണ് പാര്‍ഥിപന്‍. അവാര്‍ഡ് വേദികളില്‍ അദ്ദേഹം നടത്തുന്ന അഭിനന്ദനങ്ങളും ആശംസകളും ഏറെ ശ്രദ്ധ നേടാറുണ്ട്. കൃഷ്ണ ശങ്കർ സംവിധാനം ചെയ്യുന്ന വെർഡിക്ടിൽ സുഹാസിനിയും ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. വരലക്ഷ്മി, ശ്രുതി ഹരിഹരൻ, വിദ്യുലേഖ, പ്രകാശ് മോഹൻദാസ് എന്നിവരും ചിത്രത്തിൽ അണിനിരന്നു. മെയ് 30 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com