മമ്മൂട്ടിയുടെ ഭാര്യാ പിതാവ് അന്തരിച്ചു

ഖബറടക്കം ബുധനാഴ്ച വൈകിട്ട് 8 മണിക്ക് ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ.
Mammootty
മമ്മൂട്ടിയുടെ ഭാര്യാ പിതാവ് അന്തരിച്ചു (Mammootty)സ്ക്രീൻഷോട്ട്, ഇൻസ്റ്റ​ഗ്രാം
Updated on

കൊച്ചി: നടൻ മമ്മൂട്ടിയുടെ(Mammootty) ഭാര്യാ പിതാവ് പി എസ് അബു (92) അന്തരിച്ചു. വാർധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് രാവിലെ 9 മണിയോടെയായിരുന്നു അന്ത്യം. മുൻ സിഐടിയു വിഭാഗം മലഞ്ചരക്ക് കൺവീനറും മുൻ ഇളയ കോവിലകം മഹല്ല് പ്രസിഡന്റുമായിരുന്നു. പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു.

മട്ടാഞ്ചേരി സ്റ്റാർ ജം​ഗ്ഷനിലാണ് താമസം. ഖബറടക്കം ബുധനാഴ്ച വൈകിട്ട് 8 മണിക്ക് ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ. പായാട്ട് പറമ്പ് വീട്ടിൽ പരേതനായ സുലൈമാൻ സാഹിബിന്റെ മകനാണ്.

മാതാവ്: പരേതയായ ആമിന. ഭാര്യ: പരേതയായ നബീസ. മക്കൾ: അസീസ്, സുൽഫത്ത്, റസിയ, സൗജത്ത്. മരുമക്കൾ: മമ്മൂട്ടി (പി ഐ മുഹമ്മദ് കുട്ടി), സലീം, സൈനുദ്ദീൻ, ജമീസ് അസീബ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com