'ആ സിനിമയിലെ നന്മയെ ആരും കണ്ടില്ല; സിനിമയുടെ തലക്കെട്ട് ആളുകൾ മോശമായി ഉപയോ​ഗിച്ചു, എല്ലാത്തിനും ഞാൻ ക്ഷമ ചോദിക്കുന്നു..'

സമൂഹത്തിന്റെ അത്തരത്തിലുള്ള പെരുമാറ്റങ്ങൾ മാനസികമായി ബുദ്ധിമുട്ടിച്ചു
Benny P Nayarambalam
ബെന്നി പി നായരമ്പലം (Benny P Nayarambalam)ഫെയ്സ്ബുക്ക്
Updated on
2 min read

ന്റെ തിരക്കഥകൊണ്ട് ഒരു കൂട്ടം ആളുകൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിച്ചിരിക്കുകയാണ് മലയാള സിനിമയിലെ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം. ഒട്ടേറെ നല്ല സിനിമകൾ മലയാളികൾക്ക് നൽകിയ വ്യക്തിയാണ് അദ്ദേ​ഹം. മലയാള സിനിമകളിൽ പൊതുവെ കാണപ്പെടുന്ന ഹീറോ പരിവേഷങ്ങളൊന്നും അദ്ദേഹത്തിന്റെ കഥകളിലെ നായകന്മാർക്ക് ഉണ്ടാകാറില്ല. തികച്ചും സാധാരണക്കാരുടെ കഥകളാണ് മിക്കതും. സ്ത്രൈണതയുള്ള വ്യക്തികളോടുള്ള സമൂഹത്തിന്റെ ചിന്താ​ഗതിയിൽ മാറ്റം വരണം എന്ന് കരുതി എഴുതിയ നാടകമാണ് അറബിക്കടലിലെ അത്ഭുത വിളക്ക്. ഈ നാടകത്തെ അവലംബിച്ച് പിന്നീട് സംവിധായകൻ ലാൽ ജോസ് (Lal Jose ) 2005ൽ ദിലീപിനെ നായകനാക്കി ചാന്തുപൊട്ടെന്ന ചിത്രം ചിത്രീകരിച്ചു. എന്നാൽ ചിത്രം ഇറങ്ങിയതോടെ വിപരീത ഫലമാണ് സിനിമ സമൂഹത്തിൽ ഉണ്ടാക്കിയതെന്നും തനിക്കതിൽ സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ അത്തരത്തിലുള്ള പെരുമാറ്റത്തിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നു ബെന്നി പി നായരമ്പലം കൂട്ടിച്ചേർത്തു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആദ്ദേഹം ക്ഷമ ചോദിച്ചത്.

ബെന്നി പി നായരമ്പലത്തിന്റെ വാക്കുകൾ:

"സമൂഹത്തിൽ എല്ലാതരത്തിലുള്ള ആളുകളും ഉണ്ട്. സിനിമയിൽ കാണുന്നത് പോലെ എല്ലാം തികഞ്ഞ നന്മ നിറഞ്ഞ, ശത്രുക്കളെ നിലം പരിശാക്കുന്ന, കോടതിയേയും നിയമത്തിനേയും പേടിയില്ലത്ത പൊലീസ് അറസ്റ്റ് ചെയ്യാത്ത ഹീറോ പരിവേഷമുള്ള ആളുകളൊന്നും നമ്മുടെ നാട്ടിലില്ല. ഇതെല്ലാം സിനിമകളിലെ സാങ്കൽപ്പിക സൃഷ്ടികളാണ്. സമൂഹത്തിൽ സാധാരണ ജിവിക്കുന്ന എല്ലാ ആളുകൾക്കും അവരുടേതായ കഥകളുണ്ട്. ബാഹ്യമായ രുപമല്ല ഒരാളുടെ വ്യക്തിത്വം . അയാളുടെ രൂപമോ, നിറമോ, എന്നതിനേക്കാൾ ഉപരി അയാൾ ചെയ്യുന്ന നന്മയുള്ള കാര്യങ്ങളാണ് അയാളെ സമൂഹത്തിൽ ഹീറോ ആക്കുന്നത്. അത്തരത്തിൽ എഴുതിയ കഥകയാണ് ചാന്തുപൊട്ടും കുഞ്ഞിക്കൂനനുമെല്ലാം. എന്നാൽ ചാന്തുപൊട്ടിലെ കഥാപാത്രത്തെ ആളുകൾ മോശമായി ഉപയോ​ഗിക്കാൻ തുടങ്ങി. ഞാൻ ഉദ്ദേശിച്ച നന്മയിൽ നിന്നും തിനിമയിലേക്ക് സമൂഹം ആ കഥാപാത്രത്തെ ഉപയോ​ഗിച്ചു. സിനിമയുടെ പേര് ഉപയോ​ഗിച്ച് ആവർ സമൂഹത്തിലുള്ള സ്ത്രൈണ സ്വഭാവമുള്ളവരെ കളിയാക്കാൻ തുടങ്ങി. അത് അവർക്ക് വേദനിച്ചു.ട്രാൻജെന്റർ കമ്മ്യൂണിറ്റിയിൽപ്പെട്ട ആളുകളെ അവർ ചാന്ത്പൊട്ടെന്ന് വിളിക്കാൻ തുടങ്ങി. ഞാൻ അവരെ ചേർത്തുപിടിക്കാൻ വേണ്ടി ചെയ്ത കഥയും സിനിമയുമാണത്. അങ്ങനെയെല്ലാം സംഭവിച്ചതിൽ ഞാൻ ക്ഷമ ചോദിക്കുന്നു."

ആൺകുട്ടിയെ പെൺകുട്ടിയെപ്പോലെ വളർത്തുന്നു, ഡാൻസ് പഠിപ്പിക്കുന്നു. അത് മൂലം അവനിലുണ്ടാകുന്ന സ്ത്രൈണത അവന് ദുരന്തമാകുന്നു. അതായിരുന്നു കഥയുടെ ഇതിവൃത്തം. മാത്രമല്ല കഥയിൽ നായകന് കു‍ഞ്ഞ് ജനിക്കുന്നുണ്ട്. സ്ത്രൈണത ഉള്ള ഡാൻസ് മാസ്റ്റേഴ്സ് നമുക്കിടയിലില്ലേ. അവർ വിവാഹം കഴിച്ച് മക്കളുമായി കുടുംബമായി കഴിയുന്നവരാണ്.സ്ത്രൈണത കാരണം അവൻ ഒരുപാട് അനുഭവിച്ചിരുന്നു. ഭ്രാന്തൻ വരെയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഹപാഠിയായിരുന്നു സ്വന്തം സുഹൃത്തിന്റെ കഥയെ ആസ്പദമാക്കിയാണ് അറബിക്കടലിലെ അത്ഭുത വിളക്കെന്ന നാടകം എഴുതിയത്. ഇതാണ് 2005ൽ ലാൽ ജോസിന്റെ സംവിധാനത്തിൽ 'ചാന്തുപൊട്ട്' എന്ന പേരിൽ സിനിമയായി മാറിയത്. നടൻ ദിലീപായിരുന്ന സിനിമയിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com