
അച്ഛന്‍ മരിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സെല്‍ഫി പോസ്റ്റ് ചെയ്തതിന് നടി ദേഷ്യപ്പെട്ടുവെന്ന് വീണ നായര്‍. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വീണ നായരുടെ തുറന്നു പറച്ചില്‍. അച്ഛന്‍ മരിച്ചതോടെ രണ്ട് മാസത്തോളം ഇടവേളയെടുത്തിരുന്നു. തിരികെ ജോലിയിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി താനിട്ട സറ്റോറിയ്ക്കാണ് വഴക്ക് കേട്ടതെന്നാണ് വീണ നായര്‍ പറയുന്നത്. പക്ഷെ നടിയുടെ പേര് വെളിപ്പെടുത്താന്‍ വീണ തയ്യാറായില്ല.
''ഒരു ആര്‍ട്ടിസ്റ്റ്, പേര് ഞാന്‍ പറയില്ല. അവരെ ഞാന്‍ യാദൃശ്ചികമായി കണ്ടതാണ്.അച്ഛന്‍ മരിച്ച് കുറച്ച് നാളത്തെ ബ്രേക്കിന് ശേഷം ഞാന്‍ വീണ്ടും വര്‍ക്കിലേക്ക് വരികയാണ്. രണ്ട് മാസം കഴിഞ്ഞു കാണും, ചെന്നൈയിലേക്ക് പോകുന്നതിന്റെ ഒരു സെല്‍ഫി ഇട്ടിരുന്നു. ചിരിച്ചു കൊണ്ട് നില്‍ക്കുന്നതാണ് ചിത്രം. ബാക്ക് ടു വര്‍ക്ക് എന്നും എഴുതിയിരുന്നു. അവര്‍ എന്നെ പിടിച്ചു നിര്‍ത്തിയിട്ട് നീയൊക്കെ ഒരു പെണ്ണാണോടി, എന്റെ അമ്മ മരിച്ച് അതില്‍ നിന്നൊന്ന് റിക്കവറാകാന്‍ എനിക്ക് എഴെട്ട് മാസം വേണ്ടി വന്നു. നിനക്ക് നാണമില്ലേ, രണ്ട് മാസമല്ലേ ആയുള്ളൂ അച്ഛന്‍ മരിച്ചിട്ട്, സെല്‍ഫിയെടുത്ത് ഇട്ടിരിക്കുവാണല്ലോ എന്ന് അവര്‍ പറഞ്ഞു'' വീണ പറയുന്നു.
''ചേച്ചി, അതിനെന്താ കുഴപ്പം എന്ന് ഞാന്‍ ചോദിച്ചു. എന്നെ എനിക്ക് തിരികെ ട്രാക്കിലേക്ക് കൊണ്ട് വരണമായിരുന്നു. ജൂണ്‍ 21 ന് എന്റെ കല്യാണം ആണ്. അത് കഴിഞ്ഞ് വീണ്ടും നോര്‍മല്‍ ജീവിതത്തിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് ഞാന്‍ സെല്‍ഫിയിടുന്നത്. അന്ന് ഞാന്‍ ആലോചിച്ചു, എന്തൊക്കെയായിരിക്കും ആളുകള്‍ ഒരു സെല്‍ഫിയെക്കുറിച്ച് പറയുക എന്ന്.'' എന്നും താരം പറയുന്നു.
അമ്മയുടെ മരണത്തെക്കുറിച്ചും അഭിമുഖത്തില്‍ വീണ നായര്‍ സംസാരിക്കുന്നുണ്ട്. അമ്മ മരിച്ച സമയം തനിക്ക് കരയാന്‍ സാധിച്ചിരുന്നില്ലെന്നാണ് വീണ പറഞ്ഞത്. അമ്മയുടെ മരണം തനിക്ക് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ കരയാന്‍ പറ്റിയില്ലെന്നാണ് നടി പറഞ്ഞത്. അമ്മയെ എടുക്കാന്‍ നേരം, കണ്ണീര്‍ വരാത്തതിനാല്‍ താന്‍ അലറുകയായിരുന്നുവെന്നും വീണ നായര്‍ പറയുന്നുണ്ട്.
Actress Veena Nair opens up about how an artist scolded her for posting a selfie after her father's demise.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates