
മലയാളത്തിൽ മാത്രമല്ല തമിഴിലുമിപ്പോൾ നടി മഞ്ജു വാര്യർക്ക് ആരാധകരേറെയാണ്. രജനികാന്ത്, ധനുഷ്, അജിത്, വിജയ് സേതുപതി തുടങ്ങി മുൻനിര താരങ്ങൾക്കൊപ്പമെല്ലാം മഞ്ജു വാര്യർ സ്ക്രീൻ പങ്കിട്ടു കഴിഞ്ഞു. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് മഞ്ജു വാര്യർ. നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റ് ആണിപ്പോൾ ആരാധകരുടെ മനം കവരുന്നത്. ചിത്രത്തിനൊപ്പം തന്നെ മഞ്ജുവിന്റെ ക്യാപ്ഷനും ഹിറ്റായി മാറിയിരിക്കുകയാണ്.
'എന്ത് തന്നെയായാലും സ്‌നേഹം, വിശ്വസ്തവും ക്ഷമയുള്ളതും എപ്പോഴും നിലനില്‍ക്കുന്നതുമാണെന്ന് അവർ നമ്മെ പഠിപ്പിക്കുന്നു', -എന്നാണ് പട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മഞ്ജു കുറിച്ചിരിക്കുന്നത്. ചിത്രം പകര്‍ത്തിയ സംവിധായകന്‍ ജിസ് ജോയ്ക്കും നിര്‍മാതാവ് ബിനീഷ് ചന്ദ്രനും മഞ്ജു നന്ദി പറഞ്ഞിട്ടുണ്ട്.
ഏറെക്കാലങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യരെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കിടുന്ന പോസ്റ്റ് ജിസ് ജോയിയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 'നീലത്തൊപ്പി, പച്ച കണ്ണട, ചുവന്ന ഫ്‌ളോര്‍' എന്ന ക്യാപ്ഷനോടെയാണ് ജിസ് ജോയ് ചിത്രം പങ്കുവെച്ചത്. ഇരുവരും ഒന്നിക്കുന്ന ഏതെങ്കിലും ചിത്രത്തിനു വേണ്ടിയാണോ കൂടിക്കാഴ്ച എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
അതേസമയം, നടൻ ടൊവിനോയുൾപ്പെടെയുള്ളവരും മഞ്ജു വാര്യരുടെ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ എംപുരാൻ ആണ് മഞ്ജു വാര്യരുടേതായി ഒടുവിൽ റിലീസിനെത്തിയ ചിത്രം. തമിഴിൽ വിജയ് സേതുപതിക്കൊപ്പമുള്ള വിടുതലൈ പാർട്ട് 2 ആണ് ഒടുവിൽ മഞ്ജു വാര്യരുടേതായി പ്രദർശനത്തിനെത്തിയ ചിത്രം.
Actress Manju Warrier share a cute pics with her dogs.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates