
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻമാരാണ് സൂര്യയും കാർത്തിയും. ചേട്ടൻ സൂര്യയെക്കുറിച്ച് പറയാൻ പറ്റുന്ന ഒരു അവസരവും കാർത്തി മിസ് ആക്കാറില്ല. ഇപ്പോഴിതാ നടൻ വിഷ്ണു വിശാലിന്റെ സഹോദരൻ രുദ്രയുടെ ആദ്യ ചിത്രമായ ‘ഓഹോ എന്തൻ ബേബി’ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് പരിപാടിയിൽ സൂര്യയെക്കുറിച്ച് കാർത്തി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുകയാണ്.
"ഒരു ചേട്ടൻ ഉണ്ടാവുക എന്ന് പറയുന്നത് വളരെ സ്പെഷ്യലായ ഒന്നാണ്. ഇപ്പോൾ എല്ലാവരും ഒരു കുട്ടി എന്ന ട്രെൻഡിലേക്കാണ് പോകുന്നത്. എന്നാൽ ഒരു ചേട്ടൻ ഉണ്ടാവുക എന്നത് വലിയ കാര്യമാണ്. അച്ഛൻ കൈയിലാണ് പിടിക്കുന്നതെങ്കിൽ ചേട്ടൻ തോളിലാണ് കയറ്റി വയ്ക്കുന്നത്. അങ്ങനെ നോക്കുകയാണെങ്കിൽ ഞാൻ വളരെ ഭാഗ്യം ചെയ്ത ഒരാളാണ്.
ഞാൻ എന്റെ ചേട്ടനിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. അദ്ദേഹത്തിൽ നിന്ന് ഇത്രയധികം കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞതിൽ ഞാൻ ശരിക്കും ഭാഗ്യവാനാണ്. അവർ നന്നായിരിക്കുന്നുണ്ടോ എന്നൊക്കെ അവർ ശ്രദ്ധിക്കും. നമ്മളെക്കുറിച്ച് നമ്മൾ പോലും ചിന്തിക്കാത്ത കാര്യങ്ങളെക്കുറിച്ച് അവർക്ക് ബോധ്യമുണ്ടാകും.
ഞാൻ സിനിമയിൽ ആദ്യമായെത്തിയപ്പോൾ തന്നെ എനിക്ക് ഒരുപാട് പേരുടെ സ്നേഹം ലഭിച്ചു. അതിന് കാരണം എന്റെ ചേട്ടനാണ്. അതുകൊണ്ടാണ് സിനിമയിലേക്ക് പുതുമുഖങ്ങളായെത്തുന്നവരെ ഞാനും പ്രോത്സാഹിപ്പിക്കുന്നത്". കാർത്തി പറഞ്ഞു.
വിഷ്ണു വിശാലിന്റെ ഇളയ സഹോദരൻ രുദ്രയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. വിഷ്ണു വിശാൽ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കൃഷ്ണകുമാർ രാമകുമാർ ആണ്. വിഷ്ണു വിശാലും റോമിയോ പിക്‌ചേഴ്‌സിന്റെ രാഹുലും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മിഥില പാൽക്കർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മലയാളി താരമായ അഞ്ജു കുര്യൻ, മിഷ്കിൻ, റെഡിൻ കിങ്സ്‌ലി എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
Actor Karthi spoke about his brother Suriya.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates