സിനിമകളും സീരീസുകളും തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് എപ്പോള്‍ വേണമെങ്കിലും കാണാം എന്നതാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നല്‍കുന്ന സൗകര്യം. എന്നാല്‍ ഈ സുഖസൗകര്യം എല്ലായിപ്പോഴും ഉണ്ടാകില്ലെന്നതാണ് വസ്തുത. ഒരു നിശ്ചിത പരിധി കഴിഞ്ഞാല്‍ സിനിമകള്‍ സ്ട്രീം ചെയ്യുന്നത് നിര്‍ത്തുന്ന പതിവുണ്ട് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക്. ജൂണില്‍ നിന്നും ജൂലൈയിലേക്ക് കടക്കുമ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ അപ്രതക്ഷ്യമാകാന്‍ പോകുന്ന ചില ജനപ്രീയ സിനിമകള്‍ ഇതൊക്കെയാണ്.
കങ്കണ റണാവത് നായികയായ ചിത്രം. കങ്കണയ്ക്ക് ദേശീയ പുരസ്‌കാരം നേടിക്കെടുത്ത ചിത്രമാണ് ക്വീന്‍. ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്കുള്ള റാണിയുടെ യാത്രയും അവള്‍ക്ക് നേരിടേണ്ടി വരുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. ജൂലൈ മാസത്തോടെ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ ക്വീന്‍ ലഭ്യമല്ലാതാകും.
മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ചിത്രമാണ് റാസി. ആലിയ ഭട്ടും വിക്കി കൗശലുമാണ് പ്രധാന വേഷങ്ങളിലെത്തിയത്. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയൊരുക്കിയ സിനിമ നിരൂപക പ്രശംസയും ബോക്‌സ് ഓഫീസ് വിജയും നേടിയതാണ്. ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീം ചെയ്യുന്ന സിനിമ ജൂലൈ അഞ്ചിന് ശേഷം പ്ലാറ്റ്‌ഫോമില്‍ നിന്നും അപ്രതക്ഷ്യമാകും. ചിത്രം കാണാന്‍ ബാക്കിയുള്ളവരുടെ മുന്നിലുള്ളത് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളാണ്.
ടോം ക്രൂസ് നായകനായ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം. ആക്ഷന്‍ പ്രേമികളുടെ പ്രിയ നായകും ഫ്രാഞ്ചൈസും. ജൂലൈ 10 വരെയാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ ലഭ്യമാവുക. സീരീസിലെ ഏറ്റവും പുതിയ ഭാഗം ഈയ്യടുത്താണ് റിലീസായത്. അതുകൊണ്ട് പുതിയ സിനിമ കാണാത്തവരും തൊട്ട് മുമ്പത്തെ ഭാഗം കാണാന്‍ ഓടിയെത്തുന്ന സമയമാകുമിത്.
മലയാളം ദൃശ്യത്തിന്റെ ഹിന്ദി റീമേക്കാണ് അജയ് ദേവ്ഗണ്‍ നായകനായ ദൃശ്യം. നെറ്റ്ഫ്‌ളിക്‌സിലാണ് നിലവില്‍ ചിത്രം സ്ട്രീം ചെയ്യുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും വലിയ വിജയമായി മാറിയിരുന്നു. ഇപ്പോഴിതാ മലയാളത്തിലേത് പോലെ ഹിന്ദിയിലും മൂന്നാം ഭാഗവും അണിയറയിലുണ്ട്. എന്നാല്‍ ദൃശ്യത്തിന്റെ ആദ്യ ഭാഗം ജൂലൈ ഒന്നിന് ശേഷം നെറ്റ്ഫ്‌ളിക്‌സില്‍ ലഭ്യമല്ലാതാകും.
ആക്ഷന്‍ ഹീറോ ടോം ക്രൂസിന്റെ ഫീല്‍ ഗുഡ്-റൊമാന്റിക് ചിത്രമാണ് ജെറി മക്വെയര്‍. സ്‌പോര്‍ട്‌സ് ഏജന്റായ ജെറിയുടെ പ്രണയത്തേയും ജീവിതത്തേയും കുറിച്ച് പറയുന്ന സിനിമയില്‍ റെനെ സെല്‍വെഗര്‍ ആണ് നായിക. ജൂണ്‍ 30 ഓടെ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ നിന്നും റിമൂവ് ചെയ്യപ്പെടും.
These movies will the ott platforms soon. so do not wait to catch them.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates