അജിത്തിന്റെ 'ആക്ഷൻ ഷോ'! ബോക്സോഫീസ് തൂക്കുമെന്നുറപ്പ്; ഗുഡ് ബാഡ് അഗ്ലി ടീസർ

അജിത്തിന്റെ 'ആക്ഷൻ ഷോ' തന്നെയായിരിക്കും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന.
Good Bad Ugly
ഗുഡ് ബാഡ് അ​ഗ്ലി
Updated on

അജിത് നായകനായെത്തുന്ന ​ഗുഡ് ബാഡ് അ​ഗ്ലി എന്ന ചിത്രത്തിന്റെ ടീസർ പുറത്തെത്തി. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വ്യത്യസ്ത ​ഗെറ്റപ്പുകളിലാണ് അജിത് എത്തുന്നത്. അജിത്തിന്റെ 'ആക്ഷൻ ഷോ' തന്നെയായിരിക്കും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന.

വിടാമുയര്‍ച്ചി നേരിട്ട കനത്ത പരാജയത്തിന്റെ ക്ഷീണം 'ഗുഡ് ബാഡ് അഗ്ലി' തീർക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. അജിത്തിന്റെ കരിയറിലെ 63-ാമത് ചിത്രം കൂടിയാണ് ഗുഡ് ബാഡ് അഗ്ലി. തൃഷ നായികയാവുന്ന ചിത്രത്തില്‍ സുനില്‍, പ്രസന്ന, അര്‍ജുന്‍ ദാസ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ജി വി പ്രകാശ്കുമാർ ആണ് സംഗീത സംവിധായകന്‍. മൈത്രി മൂവി മേക്കേഴ്സ് ആണ് ഗുഡ് ബാഡ‍് അഗ്ലി നിര്‍മിക്കുന്നത്. ഏപ്രില്‍ 10 ന് ചിത്രം തിയറ്ററുകളിലെത്തും. മാര്‍ക്ക് ആന്‍റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന് ഹൈപ്പ് ഉണ്ട്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com