
എംപുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകർ. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മോഹൻലാലിന്റെ സ്ക്രീൻ പ്രെസൻസും ഗംഭീരമായ വിഷ്വലുകളുമെല്ലാം ആഘോഷിക്കപ്പെടുമ്പോൾ അതിലേറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ദീപക് ദേവിന്റെ സംഗീതം. 'ട്രെയ്‌ലറിന്റെ പൾസ്' എന്നാണ് ദീപക് ദേവിന്റെ സംഗീതത്തെ എല്ലാവരും വിളിച്ചത്.
ഇപ്പോൾ സിനിമയുടെ സംഗീതത്തെക്കുറിച്ച് ഒരു ആരാധകന്റെ ചോദ്യവും അതിന് ദീപക് ദേവ് കൊടുത്ത മറുപടിയുമാണ് വൈറലായിരിക്കുന്നത്. 'എല്ലാം അണ്ണന്റെ കൈയിൽ ആണ്. കത്തിക്കണം' എന്നാണ് ഒരു ആരാധകൻ ദീപക് ദേവിനോട് പറഞ്ഞത്.
ഉടൻ 'കത്തും, കത്തിക്കും, കത്തിച്ചിരിക്കും' എന്നായിരുന്നു ദീപകിന്റെ പഞ്ച് മറുപടി. സിനിമയുടെ മേലുള്ള സംഗീത സംവിധായകന്റെ ഈ പ്രതീക്ഷ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. എംപുരാൻ മാര്‍ച്ച് 27ന് ആഗോള റിലീസായെത്തും.
സിനിമയുടെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. വമ്പൻ പ്രതികരണമാണ് സിനിമയുടെ ബുക്കിങിന് ലഭിക്കുന്നത്. അഡ്വാൻസ് ബുക്കിങ് തുടങ്ങി നിമിഷ നേരം കൊണ്ടാണ് തിയറ്ററുകൾ ഫുള്ളായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക