
തിരക്കഥയില്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോള്‍ തന്നെ മനസില്‍ കണ്ട് എഴുതുന്ന പതിവില്ലെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. തനിക്ക് അഭിനയിക്കാന്‍ വേണ്ടി മാത്രം കഥാപാത്രങ്ങള്‍ക്ക് സൃഷ്ടിക്കാറില്ല. എതെങ്കിലും കഥാപാത്രം തനിക്ക് ചേരും എന്ന് തോന്നുമ്പോള്‍ മാത്രമാണ് അഭിനയിക്കാന്‍ തയ്യാറാകുന്നത് എന്നാണ് മുരളി ഗോപിയുടെ നിലപാട്. ദി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് മുരളി ഗോപിയുടെ പ്രതികരണം.
എല്ലാതരത്തിലുമുള്ള സിനിമകള്‍ ചെയ്യണം എന്നാണ് ആഗ്രഹം. ഏതെങ്കിലും ഒരു രീതി തുടരണം എന്ന് ആഗ്രഹിക്കുന്നില്ല. എന്റെ സിനിമകള്‍ പരിശോധിച്ചാല്‍ ഈ വൈവിധ്യം തിരിച്ചറിയുമെന്നും മുരളി ഗോപി പറയുന്നു. ജിയേന്‍ കൃഷ്ണകുമാറിന് ഒപ്പമാണ് അടുത്ത സിനിമ. എന്റെ രണ്ടാമത് സിനിമയയായ ടിയാന്റെ സംവിധായകനായിരുന്നു അദ്ദേഹം.
മൂന്ന് ഭാഗങ്ങളുണ്ടെന്ന് ഇതിനോടകം പ്രഖ്യാപിക്കപ്പെട്ട ലൂസിഫര്‍ സിനിമകളുടെ കഥ തന്റെ മനസില്‍ കാലങ്ങളായുണ്ടെന്നും മുരളി ഗോപി പറയുന്നു. ആര്യ, ഇന്ദ്രന്‍സ്, ദേവ് മോഹന്‍, അപ്പാനി ശരത്, ശാന്തി ബാലചന്ദ്രന്‍, നിഖില വിമല്‍ എന്നിവര്‍ക്കൊപ്പം പ്രധാനപ്പെട്ട ഒരു വേഷമാണ് സിനിമയില്‍ ചെയ്യുന്നത്. ബഹുഭാഷ ചിത്രമായാണ് സിനിമ ഒരുങ്ങുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക