'ഈ കളിയുടെ അവസാനം മോക്ഷമാണ്', പതിഞ്ഞ താളത്തില്‍ ബസൂക്ക- ട്രെയ്‌ലര്‍

മമ്മൂട്ടിക്ക് ഒപ്പം ഗൗതം വാസുദേവ മേനോനും പ്രധാന്യം നല്‍കുന്ന തരത്തിലാണ് ട്രെയ്‌ലര്‍
'ഈ കളിയുടെ അവസാനം മോക്ഷമാണ്', പതിഞ്ഞ താളത്തില്‍ ബസൂക്ക- ട്രെയ്‌ലര്‍
Updated on

രാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ബസൂക്കയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. പതിഞ്ഞ താളത്തില്‍ ആക്ഷന്‍ സീക്വന്‍സുകള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ളതാണ് ട്രെയ്‌ലര്‍. മമ്മൂട്ടിക്ക് ഒപ്പം ഗൗതം വാസുദേവ മേനോനും ട്രെയ്‌ലറില്‍ സജീവ സാന്നധ്യമണ്. ആഗോളതലത്തില്‍ ഏപ്രില്‍ 10 നാണ് ബസൂക്ക റിലീസ് ചെയ്യുന്നത്.

മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ലുക്കിലുള്ള പോസ്റ്ററുകളുമായി തുടക്കം മുതല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു ബസൂക്ക. ഡിനോ ഡെന്നിസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. 'മെഗാസ്റ്റാര്‍ മമ്മൂട്ടി' എന്ന ടൈറ്റില്‍ കാര്‍ഡോടെയാണ് ബസൂക്ക എത്തുന്നത് എന്നതും പ്രത്യേകതയാണ്. ഏറെ കാലത്തിന് ശേഷമാണ് ഈ പ്രയോഗം ഉപയോഗിക്കുന്നത്.

കൊച്ചി എസിപി ബെഞ്ചമിന്‍ ജോഷ്വയായി സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ വേഷമിടുമ്പോള്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് ഇത്തവണയും പുറത്തുവിട്ടിട്ടില്ല.

കേരളത്തില്‍ മാത്രം 300നടുത്ത് തിയേറ്ററുകളില്‍ ബസൂക്ക പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അന്തരിച്ച നിഷാദ് യൂസഫായിരുന്നു ബസൂക്കയുടെ ആദ്യ എഡിറ്റര്‍. നിഷാദിന്റെ മരണശേഷം പ്രവീണ്‍ പ്രഭാകറാണ് എഡിറ്റിങ് പൂര്‍ത്തിയാക്കിയത്. സയേദ് അബ്ബാസാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com