
ചെന്നൈ: തമിഴ്‌സിനിമാ ലോകത്തെ പിടിച്ചലച്ച് വീണ്ടും കാസ്റ്റിങ് കൗച്ച് വിവാദം. നടി ശ്രുതി നാരായണന്റെതെന്ന് അവകാശപ്പെടുന്ന കാസ്റ്റിങ് കൗച്ച് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സിനിമാ മേഖലയിലെ ചൂഷണത്തെ കുറിച്ച് ചര്‍ച്ച വീണ്ടും സജീവമായത്. പതിനാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.
പുറത്തുവന്ന വീഡിയോയുടെ ആധികാരികത സ്ഥിരികരിക്കപ്പെട്ടിട്ടില്ല. ഇതിന് പിന്നാലെ നടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഫോളോവേഴ്‌സിന് മാത്രം കാണാവുന്ന രീതിയിലാക്കി.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ എക്‌സ്, ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം തുടങ്ങി പ്ലാറ്റുഫോമുകളില്‍ വ്യാപകമായി പ്രചരിച്ചു. സ്വകാര്യ ഓഡിഷനില്‍ നിന്നുള്ള രംഗങ്ങളാണ് ലീക്കായത്. നടി തന്നെ പ്രശസ്തിക്കായി ചെയ്തതാണെന്നും ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ ആരോപിക്കുന്നു. എന്നാല്‍ ജനങ്ങളെ കബളിപ്പിക്കാന്‍ വ്യാജവീഡിയോ ഉണ്ടാക്കിയതാണെന്നും അഭിപ്രായപ്പെടുന്നവരും ധാരാളം.
തമിഴ് ടിവി സീരിയലുകളിലൂടെയാണ് ശ്രുതി നാരായണന്‍ തന്റെ കരിയര്‍ ആരംഭിച്ചത്, സിരഗഡിക്ക ആസൈ പോലുള്ള ഷോകളിലൂടെയാണ് ജനപ്രിയ താരമായി മാറി. ഇന്‍സ്റ്റാഗ്രാമില്‍ നാല് ലക്ഷത്തിലധികം പേരാണ് നടിയെ ഫോളോ ചെയ്യുന്നത്. കാര്‍ത്തിഗൈ ദീപം (2022), സിറ്റാഡല്‍: ഹണി ബണ്ണി (2024), മാരി (2022) തുടങ്ങി നിരവധി ചിത്രങ്ങളിലും 24കാരിയായ ശ്രുതി അഭിനയിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക