Empuraan:'എംപുരാൻ ബിജെപി വോട്ട് വർധിപ്പിക്കും; മുടക്കിയ പണവും ലാഭവും കൊയ്യാന്‍ പൃഥിരാജിന് അറിയാം', അഖിൽ മാരാർ

ടിക്കറ്റ് എടുത്ത സംഘികൾ എല്ലാം എന്തായാലും പടം കാണും
Empuraan
അഖിൽ മാരാർ, എംപുരാന്‍ഫെയ്സ്ബുക്ക്
Updated on

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം വലിയ ചര്‍ച്ചയായി മാറുകയാണ്. ബോക്‌സ് ഓഫീസ് കളക്ഷനൊപ്പം ചിത്രം സംസാരിക്കുന്ന രാഷ്ട്രീയവും വൻതോതിൽ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ചിത്രത്തിനെതിരെ ബിജെപി അനുകൂലികളില്‍ നിന്നും വിമര്‍ശനം ഉയർന്നിരുന്നു. എംപുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ അഖില്‍ മാരാര്‍.

മോഹന്‍ലാലിനെ ഉപയോഗിച്ച് ആദ്യ ആഴ്ചയില്‍ സംഘികളെ പറ്റിച്ചും രണ്ടാം ആഴ്ച മുതല്‍ സംഘ വിരുദ്ധരെ പറ്റിച്ചും മുടക്കിയ പണവും ലാഭവും കൊയ്യാന്‍ പൃഥിരാജിന് അറിയാം എന്നാണ് അഖില്‍ മാരാര്‍ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ്

സിനിമ ഇറങ്ങും മുൻപ് വലിയ ഹൈപ്പ് സൃഷ്ടിച്ചത് കൊണ്ട് ഉണ്ടായ ടിക്കറ്റ് ബുക്കിങ്ങിൽ എന്തായാലും കേരളത്തിലെ എല്ലാ ലാലേട്ടൻ ഫാൻസും ടിക്കറ്റ് എടുത്തു...എടുത്ത ലാലേട്ടൻ ഫാൻസിൽ വലിയൊരു വിഭാഗം സംഘ അനുകൂലികൾ ഉണ്ടെന്നതും സത്യം..മമ്മൂക്ക ഫാൻസ്‌ സത്യത്തിൽ അവരും ലാലേട്ടന്റെ സിനിമ നല്ലതാണെങ്കിൽ ആസ്വദിക്കും..

എന്നാൽ ഈ സിനിമ വിജയിച്ചാൽ കേരളത്തിൽ ആദ്യം കുരു പൊട്ടുന്നത് മീഡിയ മുക്കാലനും സുഡാപ്പികൾക്കും ആയിരിക്കും..കഴിഞ്ഞ കുറെ നാളുകയായി മോഹൻലാൽ എന്ന നടനെ തകർക്കാൻ നോക്കിയിരിക്കുന്ന ഈ രണ്ട് കൂട്ടർക്കും എമ്പുരാന്റെ വിജയം ഒരിക്കലും ഉൾകൊള്ളാൻ കഴിയില്ല..അത് കൊണ്ട് തന്നെ ഇതിന്റെ പ്രീ ബുക്കിങ്ങിൽ അവർ വളരെ അസ്വസ്ഥരാണ്..

അവിടെയാണ് പൃഥ്വിരാജിന്റെ ബുദ്ധി.. ടിക്കറ്റ് എടുത്ത സംഘികൾ എല്ലാം എന്തായാലും പടം കാണും... സിനിമയിൽ ഗുജറാത്ത്‌ കലാപം കാണിക്കുന്നു അത് കൊണ്ട് സംഘികൾ ഈ സിനിമയെ എതിർക്കുന്നു എന്ന മാർക്കറ്റിംഗ് തന്ത്രം ഇന്നലെ മുതൽ സൃഷ്ടിക്കുന്നു.. സംഘികൾ സിനിമയ്ക്ക് എതിരാകുന്നു...

സിനിമയിൽ ഇല്ലാത്ത ഭാഗം പുറത്ത് വിട്ട് ഇന്ത്യ ആരുടേയും തന്തയുടെ വകയല്ല എന്ന ഡയലോഗ് വെച്ചു ജനഗണമന വിജയിപ്പിച്ചതും ഇതേ സംഘ വിരുദ്ധ മാർക്കറ്റിങ് തന്ത്രം ആയിരുന്നു..

അത് കൊണ്ട് തന്നെ രണ്ടാം ആഴ്ച മുതൽ കേരളത്തിലെയും, തമിഴ്നാട്ടിലെയും, കർണാടകത്തിലെയും, തെലുങ്കിലെയും മതേതര വാദികളുടെയും ബിജെപി വിരുദ്ധരുടെയും വക ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും...

ചുരുക്കത്തിൽ മോഹൻലാലിനെ ഉപയോഗിച്ച് ആദ്യ ആഴ്ചയിൽ സംഘികളെ പറ്റിച്ചും രണ്ടാം ആഴ്ച മുതൽ സംഘ വിരുദ്ധരെ പറ്റിച്ചും മുടക്കിയ പണവും ലാഭവും കൊയ്യാൻ പൃഥിരാജിനറിയാം..

ഇനി എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്.. ഈ സിനിമ സംഘ വിരുദ്ധ രാഷ്ട്രീയമാണോ മുന്നോട്ട് വെക്കുന്നത് അതോ ബിജെപിക്ക് കൂടുതൽ വോട്ടുകൾ എത്തിക്കാനുള്ള രാഷ്ട്രീയമാണോ...?

നരഭോജി, നരാധമൻ വിളികൾക്ക് ശേഷം തുടർച്ചയായി 3 തവണ മുഖ്യമന്ത്രി.. 3 തവണ പ്രധാനമന്ത്രി ആയ മോദിക്കും ബിജെപിയ്ക്കും എപ്പോഴൊക്കെ കലാപം ജനങ്ങളെ ഓർമ്മിപ്പിച്ചോ അപ്പോഴൊക്കെ നേട്ടം മാത്രം..അവരുടെ ജയത്തിന് ഏറ്റവും കാരണമായതും ഈ വർഗീയ വാദികൾ എന്ന എതിരാളികളുടെ വിളികളാണ്...

അതായത് ഗുജറാത്ത്‌ കലാപം ആരംഭിച്ചത് അയോദ്ധ്യ സന്ദർശനത്തിന് ശേഷം മടങ്ങിയ കർസേവകരെ ട്രെയിനിൽ തീ വെച്ചു കൊന്ന ശേഷം ആണെന്ന് ഇന്ത്യയിലെ എല്ലാവർക്കും അറിയാം..

ഇന്ദിരാ ഗാന്ധി വധത്തിനു ശേഷം സിക്ക്കാരെ കൂട്ട കൊല ചെയ്തത് എല്ലാവർക്കും അറിയാം... എന്നാൽ ഇന്ദിരാ ഗാന്ധി വധം കാണിക്കാതെ സിക്ക്കാരെ കൊന്നൊടുക്കുന്ന കോൺഗ്രസുകാർ എന്ന് ഒരു സിനിമയിൽ കാണിച്ചാൽ ഇന്ത്യയിലെ ജനങ്ങൾ പറയും അത് മര്യാദ അല്ലല്ലോ ഇവർ കള്ളം പറഞ്ഞതാണല്ലോ എന്ന്.. സ്വാഭാവികമായും കോൺഗ്രസ്സിന്റെ തെറ്റുകൾ ആൾക്കാർ ന്യായീകരിക്കും...

അവിടെയാണ് എമ്പുരാനിൽ കാണിക്കുന്ന ഗുജറാത്ത്‌ കലാപവും കാണുന്ന പ്രേക്ഷകർക്ക് തോന്നുക.. സ്വാഭാവികമായും അവർ ട്രെയിനിൽ തീ വെച്ച കാര്യം ചർച്ച ചെയ്യും..

നിക്പക്ഷ ഹിന്ദുക്കൾ ഇന്നലെകളിൽ കോൺഗ്രസ്സിൽ നിന്നും ബിജെപിയിലേക്ക് പോയത് ഈ ഒരു ഭാഗം ചേർന്ന് കൊണ്ടുള്ള പ്രചാരണം കൊണ്ടാണ്..

അത് കൊണ്ട് എമ്പുരാൻ നിലവിൽ സംഘ വിരുദ്ധമാണ് എന്ന് തോന്നുന്നെങ്കിൽ ആത്യന്തികമായി ബിജെപിയ്ക്ക് വോട്ട് വർധിപ്പിക്കാൻ കാരണമാകുന്ന ഒരു സിനിമ ആയി ഭവിക്കും..

ഇത്രയും എഴുതിയ സ്ഥിതിക്ക് ഞാനും സംഘിയാകും...എനിക്ക് എന്റെ മനസാക്ഷിക്ക് തോന്നുന്ന സത്യം എഴുതാനെ അറിയൂ..

ജയിക്കാനുള്ള ഫോർമുല പഠിക്കുന്നതിനു മുൻപ് എതിരാളി എങ്ങനെ ജയിക്കുന്നു എന്ന് പഠിക്കണം.. നമ്മളായിട്ട് എതിരാളിയേ ജയിപ്പിക്കരുത്..ഞാൻ എഴുതിയത് തലച്ചോർ ഉപയോഗിച്ച് വായിച്ചു മനസ്സിലാക്കുക...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com