
തിരക്കഥ മനഃപാഠമാക്കുന്ന സംവിധായകനാണ് പൃഥ്വിരാജ് എന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിന് 2023 ൽ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഞാൻ വളരെ ഡീറ്റെയിൽ ആയിട്ട് തിരക്കഥ എഴുതുന്ന ആളാണ്. അതിന്റെ പാരലല്‍ ലൈന്‍സില്‍ ഒരുപാട് കാര്യങ്ങള്‍ എഴുതും. ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റുമൊക്കെ എഴുതുമ്പോൾ അതുപോലെ കമ്മാരസംഭവം, ടിയാൻ വരെ അതിന്റെ സൗണ്ടും അതിന്റെ ആർട്ടിന്റെ ഓരോ സംഭവങ്ങൾ വരെ എഴുതുന്ന സ്വഭാവമുണ്ട് എനിക്ക്.
അത് ലൂസിഫറിലും എഴുതിയിട്ടുണ്ട്. രാജുവിന്റെ പ്രത്യേകത എന്താണെന്നു വച്ചാൽ, തിരക്കഥ മനഃപാഠമാക്കും എന്നതാണ്, അങ്ങനെയൊരു കഴിവുണ്ട് അദ്ദേഹത്തിന്. മാത്രമല്ല എല്ലാ സംശയങ്ങളും അതിന് മുന്‍പ് ചോദിച്ച് തീര്‍ത്ത് സിനിമയെ കുറിച്ച് വളരെ വ്യക്തമായ ഒരു ഐഡിയ ഉണ്ടാക്കും. എന്തൊക്കെയാണ് പേപ്പറിൽ എഴുതിയത്.
അതില്‍ എന്താണ് ഉള്ളത് എന്നത് മനസിലാക്കിയ ശേഷമാണ് അദ്ദേഹം ഷോർട് ഡിവിഷന്‍സ് ചെയ്യുക. ഷോർട് ഡിവിഷൻ ചെയ്യുക എന്നത് സംവിധായകന്റെ കൈയിൽ ആണല്ലോ. അത്രയും അണ്ടര്‍സ്റ്റാന്റിങ് ആണ് പൃഥ്വിരാജ്. വളരെ ഗൗരവപൂർവം സിനിമയെ കാണുന്ന ഒരു ഫിലിം മേക്കറാണ് അദ്ദേഹം. അതിനായി അദ്ദേഹം ഒരുപാട് എഫേര്‍ട്ട് ഇടാറുണ്ട്.
വളർച്ച എന്നതിനേക്കാളുപരി, ഒരു രചയിതാവ് എന്ന നിലയിൽ ഞാൻ ഡിമാന്റ് ചെയ്യുന്നത് ആ സ്ക്രിപ്റ്റ് മനസിലാക്കുക എന്നതാണ്, അതിന്റെ ലെയറിങ് മനസിലാക്കുക എന്നതാണ്. ഒരു ഡയലോഗിന് പിന്നിലുള്ള ആശയം എന്താണെന്ന് മനസിലാക്കുക എന്നുള്ളതാണ്. അത് മനസിലാക്കി കഴിഞ്ഞാൽ ആ പാലം ഓക്കെയാണ്. പോസിറ്റീവായിട്ടുള്ള ഇംപ്രവൈസേഷനും ദുർബലമായ ഇംപ്രവൈസേഷനുമുണ്ട്.
ഇതിനിടെ തീർച്ചയായും സംവിധായകനുമായി ആശയപരമായ വിയോജിപ്പുകളുണ്ടാകും. പക്ഷേ അതിൽ താദാത്മ്യവും ഉണ്ടാകും, ഒരു യൂണിയൻ ഉണ്ടാകും. അതാണ് സിനിമയുടെ സക്‌സസ് തീരുമാനിക്കുക. അക്കാര്യത്തില്‍ ഞാന്‍ വര്‍ക്ക് ചെയ്തിരിക്കുന്ന സംവിധായകരില്‍ എനിക്ക് ഏറ്റവും ഇഷ്ടം പൃഥ്വിരാജിനെയാണ്. അദ്ദേഹം വളരെ ശ്രദ്ധയുള്ള കാര്യങ്ങൾ പഠിക്കാൻ താല്പര്യമുള്ളയാളാണ്.
തിരക്കഥ പഠിക്കുക എന്നൊന്നുണ്ട്. അതിന് പിന്നില്‍ ഒരുപാട് എലമെന്റ്‌സ് ഉണ്ടാകും. ചരിത്രം, സോഷ്യോളജിക്കല്‍ ലെയറിങ് അങ്ങനെ ഒരുപാട് ലെയേര്‍സ് ഉണ്ടാകും. ഒരു ഡയലോഗോ ഒരു സീനോ എഴുതുന്നതും അത് ഒരു പ്രത്യേക സ്ഥലത്ത് പ്ലേസ് ചെയുന്നതും എന്തിനാണെന്ന് മനസിലാക്കുകയും സംശയങ്ങള്‍ ചോദിക്കുകയും അതിനെ അടിസ്ഥാനമാക്കി, സിനിമയെ മനസിലാക്കി ഡയറക്ട് ചെയ്യുക എന്നതുമാണ് അതിന്റെ പ്രോസസ്. അത് ഭയങ്കരമായി പൃഥ്വിയുടെ കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്".- മുരളി ഗോപി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക