
മലയാള സിനിമ ഇന്നുവരെ കാണാത്ത കുതിപ്പിലാണ് മോഹൻലാൽ ചിത്രം എംപുരാൻ. വിവാദങ്ങള്‍ക്കിടയിലും കളക്ഷനില്‍ വലിയ മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. ഇതിനോടകം എംപുരാൻ 100 കോടി നേടിക്കഴിഞ്ഞു. പല തിയറ്ററുകളിലും മാരത്തോണ്‍ ഷോകളാണ് സിനിമയ്ക്കായി നടത്തുന്നത്.
ചിത്രം പുറത്തിറങ്ങി അഞ്ചാം ദിവസം പിന്നിടുമ്പോള്‍ തൃശൂര്‍ രാഗം തിയറ്ററില്‍ പുലര്‍ച്ചെ 4.30ന് വീണ്ടും എംപുരാൻ ഷോ എത്തുകയാണ്. 31ന് പുലര്‍ച്ചെയാണ് സ്‌പെഷ്യല്‍ ഷോ തിയറ്ററില്‍ നടക്കുന്നത്. നിരവധി സ്‌പെഷ്യല്‍ ഷോകളാണ് കേരളമെമ്പാടും നടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റെക്കോര്‍ഡ് ടിക്കറ്റ് വില്‍പ്പനയാണ് സിനിമ ബുക്ക് മൈ ഷോയിലൂടെ നടത്തിയിരിക്കുന്നത്.
അതേസമയം ചില സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ നിന്നും വ്യാപകമായ എതിര്‍പ്പും ബഹിഷ്‌കരണ ക്യാംപെയ്നും ഉയര്‍ന്നതിന് പിന്നാലെ സിനിമയില്‍ റീ എഡിറ്റും റീ സെന്‍സറിങ്ങും നടത്താന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. റീ എഡിറ്റ് ചെയ്ത പതിപ്പ് അടുത്തയാഴ്ച മുതല്‍ തിയറ്ററുകളിലെത്തുമെന്നാണ് വിവരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക