ഇനി കാത്തിരിക്കേണ്ട! 'തുടരും' ഒടിടിയിലേക്ക്, 'ഛോട്ടാ മുംബൈ' ജൂണിൽ എത്തും; റിലീസ് തീയതി

മുൻപ് നീട്ടിവെച്ച 'ഛോട്ടാ മുംബൈ' റീ റിലീസ് തീയതി മോഹന്‍ലാല്‍ തന്നെയാണ് പ്രഖ്യാപിച്ചത്.
Mohanlal
Mohanlal movie Thudarum OTT releaseഫെയ്സ്ബുക്ക്
Updated on

മോഹൻലാൽ ആരാധകർ ആവേശത്തോടെ കാത്തിരുന്ന രണ്ട് പ്രഖ്യാപനങ്ങളാണ് 'ഛോട്ടാ മുംബൈ' റീ റിലീസ് തീയതിയും 'തുടരും' ഒടിടി റിലീസും (Thudarum OTT release). ഇപ്പോഴിതാ രണ്ട് ചിത്രങ്ങളും പ്രേക്ഷകരിലേക്ക് എത്തുകയാണ്. 'തുടരും' ഒടിടി റിലീസിന്റെയും 'ഛോട്ടാ മുംബൈ'യുടെ റീ റിലീസിന്റെയും തീയതികള്‍ പ്രഖ്യാപിച്ചു. മുൻപ് നീട്ടിവെച്ച 'ഛോട്ടാ മുംബൈ' റീ റിലീസ് തീയതി മോഹന്‍ലാല്‍ തന്നെയാണ് പ്രഖ്യാപിച്ചത്. മെയ് 30 ന് 'തുടരും' ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും.

തിയറ്ററില്‍ പ്രദര്‍ശനത്തിനെത്തി ഒരു മാസം പിന്നിട്ട ശേഷമാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. ഏപ്രില്‍ 25-നായിരുന്നു തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തത്. 'തുടരും' തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനാലാണ് 'ഛോട്ടാ മുംബൈ' റിലീസ് നീട്ടിവെച്ചത്. നേരത്തെ, മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ മെയ് 21-ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

ജൂണ്‍ ആറിനാണ് ഛോട്ടാ മുംബൈ വീണ്ടുമെത്തുക. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈ 2007-ല്‍ വിഷുവിനോട് അനുബന്ധിച്ചാണ് റിലീസ് ചെയ്തത്. റീ മാസ്‌റ്റേഡ് 4K അറ്റ്‌മോസ് പതിപ്പാണ് ജൂണ്‍ ആറിന് തിയറ്ററുകളില്‍ എത്തുക. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് തുടരും നിർമിച്ചിരിക്കുന്നത്. മോഹൻലാല്‍ നായകനായ തുടരും 232.25 കോടി ആഗോളതലത്തില്‍ നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com