
മുന്‍ മാനേജർ വിപിൻ കുമാറിന്റെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ നടന്‍ ഉണ്ണി മുകുന്ദനെ (Unni Mukundan) പിന്തുണച്ച് സംവിധായകന്‍ ഒമര്‍ ലുലു. താന്‍ കണ്ട സിനിമാക്കാരില്‍ കള്ളങ്ങളില്ലാത്ത, ഒന്നും ഉള്ളില്‍ ഒളിപ്പിക്കാത്ത, മുഖത്തുനോക്കി കാര്യം പറയുന്ന മനുഷ്യനാണ് ഉണ്ണി മുകുന്ദന്‍ എന്ന് ഒമര്‍ ലുലു ഫെയ്സ്ബുക്കിൽ കുറിച്ചു. അതേസമയം ഉണ്ണി മുകുന്ദനെ പിന്തുണച്ചും വിപിനെ വിമർശിച്ചും നിരവധി സിനിമാ പ്രവർത്തകരാണ് രംഗത്തെത്തുന്നത്.
ഒമർ ലുലുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
എനിക്ക് ഉണ്ണി മുകുന്ദൻ എന്ന നടനേക്കാളും അയാളെന്ന വ്യക്തിയെയാണ് കൂടുതൽ ഇഷ്‌ടം ഞാന്‍ കണ്ട സിനിമാക്കാരിൽ വല്ല്യ കള്ളത്തരം ഒന്നും ഉള്ളിൽ ഒളിപ്പിക്കാത്ത, മുഖത്ത് നോക്കി കാര്യം പറയുന്ന വളരെ ജെനുവിനായ ഒരു മനുഷ്യൻ.
ഒരു വിജയം വന്നാൽ സ്വന്തം അപ്പനോട് പോലും "കോൻ ഏ തൂ" എന്ന് ചോദിക്കുന്ന, വല്ല്യചന്ദനാദി തൈലം തേച്ച് എന്നും കുളിച്ചാ പോലും എല്ലാം മറക്കുന്ന സിനിമാക്കാരിൽ, വന്ന വഴി മറക്കാത്ത നന്ദിയുള്ള ഒരു മനുഷ്യൻ ...അയാൾ വിജയിച്ചിരിക്കും
Have a nice day & Love u all
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ