Karan johar
കരണ്‍ ജോഹര്‍ Instagram

'നിങ്ങളല്ലേ ശരിക്കും ആഘോഷിക്കേണ്ടത്?'; പ്രണയദിനത്തില്‍ സിംഗിള്‍സിനോട് കരണ്‍ ജോഹര്‍

താനും സിംഗിളാണ് എന്ന് അവകാശപ്പെട്ടുകൊണ്ടാണ് സംവിധായകന്റെ പ്രതികരണം
Published on

പ്രണയ ദിനത്തില്‍ പങ്കാളിയില്ലാത്തവര്‍ക്ക് ആശ്വാസമേകാന്‍ കുറിപ്പുമായി ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലാണ് സിംഗിള്‍സിനായുള്ള കരണ്‍ ജോഹറിന്റെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഈ പ്രണയ ദിനത്തില്‍ പങ്കാളികളില്ലാത്തവരെ നിങ്ങള്‍ വിജയിച്ചവരാണ് എന്ന് തുടങ്ങുന്നതാണ് കുറിപ്പ്.

താനും സിംഗിളാണ് എന്ന് അവകാശപ്പെട്ടുകൊണ്ടാണ് സംവിധായകന്റെ പ്രതികരണം ആരംഭിക്കുന്നത്. 'പ്രിയപ്പെട്ട സിംഗിള്‍സ്, ഇന്ന് നിങ്ങള്‍ക്ക് വിജയം തോന്നുന്ന ദിവസമാണ്... നിങ്ങളുടെ ചുമലില്‍ ഭാരമില്ല, നാടകീയതയുമില്ല, നിരവധി സാധ്യതകള്‍ മുന്നിലുണ്ട്, ആഘോഷിക്കാന്‍ പാടില്ലാത്തത് എന്താണ്? ഹാപ്പി വാലന്റൈന്‍സ് ഡേ'. കരണ്‍ കുറിക്കുന്നു.

റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെ കുറിച്ച് നേരത്തെയും കരണ്‍ ജോഹര്‍ രസകമായ പ്രതികരണങ്ങള്‍ നടത്തിയിരുന്നു. താന്‍ ഇന്‍സ്റ്റഗ്രാമുമായി ഡേറ്റിങ്ങിലാണെന്ന കരണിന്റെ പ്രതികരണം ഇതിനൊന്നായിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിയി കരണ്‍ ഇത്തരം ഒരു പ്രതികരണം നടത്തിയത്.

കരണ്‍ ജോഹറിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി
കരണ്‍ ജോഹറിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി SM ONLINE

'ഇന്‍സ്റ്റഗ്രാമുമായി ഡേറ്റിങ്ങിലാണ്. ഇന്‍സ്റ്റഗ്രാം എന്നെ കേള്‍ക്കുന്നു. സ്വപ്നങ്ങളെ പിന്തുടരാന്‍ സഹായിക്കുന്നു. ചിലസമയങ്ങളില്‍ എന്റെ ബില്ലുകള്‍ പോലും ക്ലിയര്‍ ചെയ്യുന്നു. ഇഷ്ടപ്പെടാതിരിക്കാന്‍ മറ്റെന്ത് കാരണം വേണം. എന്നായിരുന്നു സംവിധായകന്റെ പ്രതികരണം. വിവാഹിതനല്ലാത്ത കരണ്‍ ജോഗര്‍ വാടകഗര്‍ഭധാരണത്തിലൂടെ ഇരട്ടകുട്ടികളുടെ പിതാവാണ്. പിതാവ് യഷ് ജോഹറിന്റെ പേരാണ് കരണ്‍ മകനിട്ടിട്ടുള്ളത്. റൂഹി എന്നാണ് മകളുടെ പേര്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com